16 February, 2022 08:53:17 AM


ബോ​ളി​വു​ഡ് സം​ഗീ​ത സം​വി​ധാ​യ​ക​ൻ "ഡി​സ്കോ കിം​ഗ്'' എ​ന്ന ബ​പ്പി ല​ഹി​രി അ​ന്ത​രി​ച്ചു



മും​ബൈ: സം​ഗീ​ത സം​വി​ധാ​യ​ക​നും ഗാ​യ​ക​നു​മാ​യ ബ​പ്പി ല​ഹി​രി (69) അ​ന്ത​രി​ച്ചു. മും​ബൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​ണ് അ​ന്ത്യം. "ഡി​സ്കോ കിം​ഗ്' എ​ന്നാ​ണ് ഇ​ദ്ദേ​ഹം അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. ഇ​ന്ത്യ​ൻ സി​നി​മ​യി​ൽ ഡി​സ്കോ സം​ഗീ​തം ജ​ന​കീ​യ​മാ​ക്കി​യ ഗാ​യ​ക​നാ​ണ് ല​ഹി​രി. എ​ഴു​പ​തു​ക​ളി​ലും എ​ൺ​പ​തു​ക​ളി​ലും ഹി​റ്റാ​യ ഒ​ട്ടേ​റെ ഗാ​ന​ങ്ങ​ൾ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സം​ഭാ​വ​ന​യാ​ണ്. "ഹെ​ൽ​ത്ത് ഡി​സ്കോ ഡാ​ൻ​സ​ർ, ബം​ബൈ സേ ​ആ​യാ മേ​രാ ദോ​സ്ത്' തു​ട​ങ്ങി​യ ഒ​രു​പാ​ട് സൂ​പ്പ​ർ​ഹി​റ്റ് ഗാ​ന​ങ്ങ​ൾ അ​ദ്ദേ​ഹം ആ​ല​പി​ച്ചി​ട്ടു​ണ്ട്.

2020ലെ ​ബോ​ളി​വു​ഡ് ചി​ത്രം ബാ​ഗി3 ആ​ണ് അ​വ​സാ​ന​മാ​യി പു​റ​ത്തി​റ​ങ്ങി​യ ചി​ത്രം. 1985 ൽ ​മി​ക​ച്ച സം​ഗീ​ത സം​വി​ധാ​യ​ക​നു​ള്ള ഫി​ലിം ഫെ​യ​ർ പു​ര​സ്കാ​രം ല​ഭി​ച്ചി​രു​ന്നു. ‌ഹി​ന്ദി​ക്ക് പു​റ​മെ ത​മി​ഴ്, ക​ന്ന​ഡ ഭാ​ഷ​ക​ളി​ലും ബാ​പ്പി ല​ഹി​രി പാ​ടി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം കോ​വി​ഡ് ബാ​ധ​യെ തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തി​നെ ബ്രീ​ച് കാ​ൻ​ഡി ആ​ശു​പ​ത്രി​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു​വെ​ങ്കി​ലും അ​ധി​കം വൈ​കാ​തെ ഡി​സ്ചാ​ർ​ജ് ചെ​യ്യ​പ്പെ​ട്ടി​രു​ന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K