24 January, 2022 01:07:57 PM
വൈറ്റിലയില്‍ ബൈക്കിടിച്ച് പരിക്കേറ്റ തിരുവനന്തപുരം കല്ലമ്പലം സ്വദേശി മരിച്ചു

കൊച്ചി: വൈറ്റിലയില്‍ ബൈക്കിടിച്ച് പരിക്കേറ്റ കാൽനട യാത്രക്കാരൻ മരിച്ചു. തിരുവനന്തപുരം കല്ലമ്പലം വൈഷ്ണവി നിവാസിൽ വിജയൻ നായരാ(61)ണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴരയോടെ വൈറ്റില ജനത ഭാഗത്ത് വച്ച് റോഡിലൂടെ നടന്ന് പോകുമ്പോൾ ബൈക്കിടിക്കുകയായിരുന്നു. ഉടൻ നാട്ടുകാർ വൈറ്റില വെൽകെയറിൽ എത്തിച്ചു. പ്രഥമ ശുശ്രൂഷ നൽകിയ ശേഷം മെഡിക്കൽ ട്രസ്റ്റിലേക്ക് മാറ്റി. രാത്രി ഒൻപതരയോടെ മരിച്ചു. പോസ്റ്റുമോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഭാര്യ:ബീന, മകൾ: വൈഷ്ണവി.