23 January, 2022 01:50:18 PM


കളിച്ചുകൊണ്ടിരിക്കെ കാണാതായ കുഞ്ഞിന്‍റെ മൃതദേഹം അയല്‍ക്കാരിയുടെ അലമാരയില്‍



നാഗര്‍കോവില്‍: വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കെ കാണാതായ നാല് വയസ്സുകാരന്റെ മൃതദേഹം അയല്‍വാസിയുടെ അലമാരയില്‍. വെള്ളിയാഴ്ച ഉച്ചയ്ക്ക് വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കെ കാണാതായ ജോഹന്‍ റിഷിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. 

കുട്ടിയെ പലയിടത്തും തിരഞ്ഞിട്ടും കാണാതായതോടെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇതിനിടെ ശനിയാഴ്ച വൈകുന്നേരത്തോടെ അയല്‍ക്കാരിയായ ഫാത്തിമ കുട്ടി ധരിച്ചിരുന്ന ആഭരണങ്ങള്‍ സമീപത്തെ ബാങ്കില്‍ പണയം വെച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. തുടര്‍ന്ന് ഇവര്‍ ഫാത്തിമയുടെ വീട്ടിനുള്ളില്‍ തിരച്ചില്‍ നടത്തുകയായിരുന്നു.

അപ്പോഴാണ് അലമാരയ്ക്കുള്ളില്‍ വായും കൈയ്യും കാലും തുണിയില്‍ കെട്ടിയ നിലയില്‍ കുട്ടിയെ കണ്ടത്. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ നേരത്തെ മരിച്ചതായി ഡോക്ടര്‍ അറിയിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ ഫാത്തിമയുടെ വീടിനു മുന്നില്‍ റോഡ് ഉപരോധിച്ചു. പൊലീസ് ഫാത്തിമയെ കസ്റ്റഡിയില്‍ എടുത്ത് അന്വേഷണം തുടങ്ങി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K