19 January, 2022 02:11:23 PM


അവസാനം സ​മ്മ​തി​ച്ചു; തി​രു​വാ​തി​ര തെ​റ്റാ​യി​പ്പോ​യെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി



തി​രു​വ​ന​ന്ത​പു​രം: സി​പി​എം ജി​ല്ലാ സ​മ്മേ​ള​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ന്ന സ​മൂ​ഹ തി​രൂ​വാ​തി​ര തെ​റ്റാ​യി​പ്പോ​യെ​ന്ന് സ​മ്മ​തി​ച്ച് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. തി​രു​വ​ന​ന്ത​പു​ര​ത്ത് വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. തെ​റ്റ് ആ​ര് ചെ​യ്താ​ലും അ​ത് തെ​റ്റ് ത​ന്നെ​യാ​ണ്. ഇ​ക്കാ​ര്യം പാ​ർ​ട്ടി സം​സ്ഥാ​ന നേ​തൃ​ത്വ​വും തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ നേ​തൃ​ത്വ​വും സ​മ്മ​തി​ച്ച​താ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സ​മ്മേ​ള​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സ​മൂ​ഹ തി​രു​വാ​തി​ര​യി​ൽ 550 പേ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്. പൂ​ർ​ണ​മാ​യും കോ​വി​ഡ് ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച ന​ട​ന്ന പ​രി​പാ​ടി​ക്കെ​തി​രേ നി​ര​വ​ധി വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​രു​ക​യും ചെ​യ്തി​രു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K