18 January, 2022 12:36:36 PM


വർക്കലയിൽ കോ​വി​ഡ് ബാ​ധി​ച്ച ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ മ​രി​ച്ച നിലയിൽ



തിരുവനന്തപുരം : കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. വ​ർ​ക്ക​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ പി.എസ് സ​രി​ത (46) ആ​ണ് മ​രി​ച്ച​ത്. ക​ല്ല​റ സി​എ​ഫ്എ​ൽ​ടി​സി​യി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെയാ​ണ് സ​രി​ത​യ്ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ സ​രി​ത വീ​ട്ടി​ൽ വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു. ഇ​ന്ന് രാ​വി​ലെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. വര്‍ക്കല താലൂക്കാശുപത്രിയില്‍ ജോലി ചെയ്തു വരുന്നതിനിടെയാണ് കല്ലറയില്‍ പുതുതായി തുടങ്ങിയ സിഎഫ്എല്‍ടിസിയില്‍ സരിതയ്ക്ക് ഡ്യൂട്ടി ലഭിച്ചതും അങ്ങോട്ട് മാറിയതും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K