17 January, 2022 09:25:24 AM


കോ​ട്ട​യ​ത്ത് യു​വാ​വി​നെ കൊ​ന്ന് മൃ​ത​ദേ​ഹം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ത​ള്ളി



കോ​ട്ട​യം: കോ​ട്ട​യ​ത്ത് യു​വാ​വി​നെ ത​ല്ലി​ക്കൊ​ന്ന് മൃ​ത​ദേ​ഹം പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ ത​ള്ളി. കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ലാ​ണ് മൃ​ത​ദേ​ഹം ത​ള്ളി​യ​ത്. വി​മ​ല​ഗി​രി കീ​ഴ്കു​ന്ന് സ്വ​ദേ​ശി ഷാ​ൻ ബാ​ബു (19) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ ഗു​ണ്ടാ ലി​സ്റ്റി​ലു​ള്ള കെ.​ഡി. ജോ​മോ​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ജോ​മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഷാ​നെ വീ​ട്ടി​ൽ​നി​ന്നും ത​ട്ടി​ക്കൊ​ണ്ടു പോ​കു​ക​യാ​യി​രു​ന്നുവെന്നാണ് സൂചന. ഇ​ന്ന് പു​ല​ർ​ച്ചെ ര​ണ്ടി​ന് ജോ​മോ​ൻ മൃ​ത​ദേ​ഹം ത​ല​ചു​മ​ടാ​യി കൊ​ണ്ടു​വ​ന്ന് പോ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ൽ ത​ള്ളു​ക​യാ​യി​രു​ന്നു. അ​തി​നു​ശേ​ഷം താ​ൻ ഒ​രാ​ളെ കൊ​ന്നു​വെ​ന്ന് പോ​ലീ​സി​നോ​ട് ജോ​മോ​ൻ വി​ളി​ച്ചു പ​റ​ഞ്ഞ ശേഷം ഓടി രക്ഷപെടാൻ ശ്രമിച്ചു.

ഷാന്‍ ബാബുവിനെ പോലീസ് ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പിന്നാലെ കെ ടി ജോമോനെ നഗരത്തില്‍ നിന്നും തന്നെ പോലീസ് പിടികൂടുകയും ചെയ്തു. ​ഗുണ്ടാപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസിന്റെ പ്രാഥമിക നി​ഗമനം.



Share this News Now:
  • Google+
Like(s): 6.5K