16 January, 2022 04:24:48 PM


മ​ല​മ്പു​ഴ​യി​ലെ ആ​ശു​പ​ത്രി മാ​ലി​ന്യ സം​സ്ക​ര​ണ കേ​ന്ദ്ര​ത്തി​ൽ തീ​പി​ടി​ത്തം



പാ​ല​ക്കാ​ട്: മ​ല​മ്പു​ഴ​യി​ലെ ആ​ശു​പ​ത്രി മാ​ലി​ന്യ സം​സ്ക​ര​ണ കേ​ന്ദ്ര​ത്തി​ൽ തീ​പി​ടി​ത്തം. ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള മാ​ലി​ന്യ സം​സ്ക​ര​ണ കേ​ന്ദ്ര​മാ​യ ഇ​മേ​ജി​ലാ​ണ് തീ ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തീ​യ​ണ​ക്കാ​ൻ ശ്ര​മം തു​ട​രു​ക​യാ​ണ്.

പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ കൂ​ടു​ത​ൽ ഫ​യ​ർ ഫോ​ഴ്‌​സ് യൂ​ണി​റ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്. തീ ​പി​ടിത്തി​ന് കാ​ര​ണം മാ​ലി​ന്യ സം​സ്കാ​ര​ണ പ്ലാ​ന്‍റി​ന്‍റെ ഭാ​ഗ​ത്തു​ണ്ടാ​യ വീ​ഴ്ച്ച​യാ​ണെ​ന്ന് മ​ല​മ്പു​ഴ, പാ​ല​ക്കാ​ട് എം​എ​ൽ​എ​മാ​ർ കു​റ്റ​പ്പെ​ടു​ത്തി. സം​സ്ക​രി​ക്കാ​വു​ന്ന​തി​ല​ധി​കം മാ​ലി​ന്യ​ങ്ങ​ൾ പ്ലാ​ന്‍റി​ൽ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും ഇ​താ​ണ് വ​ലി​യ തീ ​പി​ടു​ത്ത​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നും അ​വ​ർ കു​റ്റ​പ്പെ​ടു​ത്തി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K