09 January, 2022 01:20:24 PM


കാര്യശേഷി പരിപോഷണ പരിശീലന പരിപാടിയും ഗ്രോബാഗ് വിതരണവും നടത്തി കൃഷിഭവൻ

 

കുറവിലങ്ങാട്: കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ആത്മ പദ്ധതി പ്രകാരം എസ് സി / എസ് റ്റി വിഭാഗക്കാർക്കായുള്ള കാര്യശേഷി പരിപോഷണ പരിശീലന പരിപാടിയും ഭക്ഷ്യ സുരക്ഷ പദ്ധതിപ്രകാരമുളള ഗ്രോബാഗ് വിതരണവും കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിലെ പറച്ചാലിൽ അംഗൻവാടിയിൽ വച്ചു നടത്തി.

കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ
എം എൻ രമേശൻ ഉദ്ഘാടനം ചെയ്തു.
കൃഷി ഓഫീസർ പാർവ്വതി ആർ,
അസിസ്റ്റൻ്റ് കൃഷി ഓഫീസർ സാബു ജോർജ്, ബി പി കെ പി സി ആർ പി  ട്രെയിനി ജോസ് സി മണക്കാട്ട്
ബി പി കെ പി മേന്മ എഫ് ഐ ജി സെക്രട്ടറി റ്റി എൽ തോമസ് തെള്ളിക്കാലാ എന്നിവർ പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K