08 January, 2022 11:08:40 PM


ക​രു​ത​ല്‍ ഡോ​സ് തി​ങ്ക​ളാ​ഴ്ച മു​ത​ല്‍: എ​ങ്ങ​നെ ബു​ക്ക് ചെ​യ്യാം; അറിയേണ്ടതെല്ലാം



തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ക​രു​ത​ല്‍ ഡോ​സ് കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ ജ​നു​വ​രി 10ന് ​ആ​രം​ഭി​ക്കു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍, കോ​വി​ഡ് മു​ന്ന​ണി പോ​രാ​ളി​ക​ള്‍, 60 വ​യ​സ് ക​ഴി​ഞ്ഞ അ​നു​ബ​ന്ധ രോ​ഗ​മു​ള്ള​വ​ര്‍ എ​ന്നി​വ​ര്‍​ക്കാ​ണ് ക​രു​ത​ല്‍ ഡോ​സ് ന​ല്‍​കു​ന്ന​ത്.

ര​ണ്ടാം ഡോ​സ് വാ​ക്‌​സി​ന്‍ എ​ടു​ത്തു​ക​ഴി​ഞ്ഞ് ഒൻപത് മാ​സം ക​ഴി​ഞ്ഞ​വ​ര്‍​ക്കാ​ണ് ക​രു​ത​ല്‍ ഡോ​സ് എ​ടു​ക്കാ​ന്‍ സാ​ധി​ക്കു​ക. ക​രു​ത​ല്‍ ഡോ​സി​നാ​യു​ള്ള ബു​ക്കിം​ഗ് ഞാ​യ​റാ​ഴ്ച മു​ത​ല്‍ ആ​രം​ഭി​ക്കും.

നേ​രി​ട്ടും ഓ​ണ്‍ ലൈ​ന്‍ ബു​ക്കിം​ഗ് വ​ഴി​യും ക​രു​ത​ല്‍ ഡോ​സ് വാ​ക്‌​സി​നെ​ടു​ക്കാം. ഓ​ണ്‍​ലൈ​ന്‍ വ​ഴി ബു​ക്ക് ചെ​യ്ത് വ​രു​ന്ന​താ​യി​രി​ക്കും സ​മ​യം ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​ന്‍ ന​ല്ല​ത്. ഒ​മി​ക്രോ​ണ്‍ സാ​ഹ​ച​ര്യ​ത്തി​ല്‍ ഈ ​വി​ഭാ​ഗ​ക്കാ​രി​ല്‍ എ​ല്ലാ​വ​രും അ​വ​ര​വ​രു​ടെ ഊ​ഴ​മ​നു​സ​രി​ച്ച് ക​രു​ത​ല്‍ ഡോ​സ് സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​ന്ത്രി അ​ഭ്യ​ര്‍​ഥി​ച്ചു.

ക​രു​ത​ല്‍ ഡോ​സ് ബു​ക്കിംഗ് ഇങ്ങനെ

> ക​രു​ത​ല്‍ ഡോ​സ് വാ​ക്‌​സി​നേ​ഷ​നാ​യി വീ​ണ്ടും ര​ജി​സ്റ്റ​ര്‍ ചെ​യ്യേ​ണ്ട​തി​ല്ല.
> ആ​ദ്യം https://www.cowin.gov.in എ​ന്ന ലി​ങ്കി​ല്‍ പോ​കു​ക.
> നേ​ര​ത്തെ ര​ണ്ട് ഡോ​സ് വാ​ക്‌​സി​നെ​ടു​ത്ത ഫോ​ണ്‍ ന​മ്പ​ര്‍ ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ന്‍ ചെ​യ്യു​ക.
> ര​ണ്ട് ഡോ​സ് വാ​ക്‌​സി​ന്‍ എ​ടു​ത്ത​തി​ന് താ​ഴെ കാ​ണു​ന്ന പ്രി​ക്കോ​ഷ​ന്‍ ഡോ​സ് എ​ന്ന ഐ​ക്ക​ണി​ന്‍റെ വ​ല​തു​വ​ശ​ത്ത് കാ​ണു​ന്ന ഷെ​ഡ്യൂ​ള്‍ പ്രി​ക്കോ​ഷ​ന്‍ ഡോ​സ് എ​ന്ന ഐ​ക്ക​ണി​ല്‍ ക്ലി​ക്ക് ചെ​യ്യു​ക.
> അ​വി​ടെ സെ​ന്‍ററും സ​മ​യ​വും ബു​ക്ക് ചെ​യ്യാ​വു​ന്ന​താ​ണ്.



Share this News Now:
  • Google+
Like(s): 5.9K