08 January, 2022 03:43:21 PM


ഒറ്റപ്പാലത്ത് ഒൻപത് വയസുകാരി കഴുത്തിൽ ഷാൾ കുരുങ്ങി മരിച്ച നിലയിൽ; ദുരൂഹത


പാലക്കാട്: ഒറ്റപ്പാലത്ത് ഒന്‍പത് വയസുകാരി മരിച്ച നിലയില്‍. ഇന്ന് ഉച്ചയ്ക്ക് 12.30നാണ് സംഭവം. കഴുത്തില്‍ ഷാള്‍ കുരുങ്ങിയ നിലയിലായിരുന്നും മൃതദേഹം. അമ്മ പുറത്തുപോയ സമയമായിരുന്നു സംഭവം. വീട്ടില്‍ മടങ്ങിയെത്തിയപ്പോൾ അനക്കമില്ലാതെ കിടക്കുകയായിരുന്നു കുട്ടി. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചു എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങിയതാകാമെന്ന് ബന്ധുക്കള്‍ പോലീസിനോടു പറഞ്ഞുവെങ്കിലും സംഭവത്തില്‍ ദുരൂഹത നിലനിൽക്കുകയാണ്. ഒറ്റപ്പാലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


Share this News Now:
  • Google+
Like(s): 5.4K