07 January, 2022 10:09:18 PM


മയിലിനെ പിടികൂടി കൊന്ന് കറിവെച്ചു; പൊന്നാനിയില്‍ ഒരാൾ അറസ്റ്റിൽ



പൊന്നാനി : മലപ്പുറം പൊന്നാനിയിൽ തമിഴ്നാട്ടുകാരായ നാടോടി സംഘം മയിലിനെ പിടികൂടി കൊന്ന് കറിവെച്ചു. പൊന്നാനി കുണ്ടുകടവ് ജംഗ്ഷനിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശികളാണ് മയിലിനെ പിടികൂടി കറിവെച്ചത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോ​ഗസ്ഥർ തമിഴ്നാട് സ്വദേശിയായ അയ്യപ്പനെ അറസ്റ്റ് ചെയ്തു.

രണ്ട് പേര്‍ ഓടി രക്ഷപെട്ടു. ഭക്ഷണത്തിനായി തയ്യാറാക്കിയ മയില്‍ ഇറച്ചിയും പാചകത്തിനുപയോഗിച്ച പാത്രങ്ങളും വനം വകുപ്പ് ഉദ്യോ​ഗസ്ഥർ പിടിച്ചെടുത്തു. പൊന്നാനി തുയ്യം ഭാഗത്ത് രണ്ട് മയിലുകളെ നാട്ടുകാര്‍ പതിവായി കണ്ടിരുന്നു. ഇതിൽ ഒരു മയിലിനെ കാണാതായതോടെ സംശയം തോന്നിയ നാട്ടുകാരാണ് വിവരം വനം വകുപ്പിനെ അറിയിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K