07 January, 2022 04:03:27 PM


അ‍യൽവാസിയെ മർദിച്ചെന്ന പരാതി; ജീവകാരുണ്യപ്രവർത്തകൻ സുശാന്ത് നിലമ്പൂര്‍ അറസ്റ്റില്‍



മലപ്പുറം: ജീവകാരുണ്യപ്രവർത്തകൻ സുശാന്ത് നിലമ്പൂര്‍ അറസ്റ്റില്‍. വഴിത്തർക്കവുമായി ബന്ധപ്പെട്ട് അ‍യൽവാസിയെ മർദിച്ചെന്ന പരാതിയിലാണ് പോലീസ് നടപടി. ഇന്ന് രാവിലെ തെക്കുംപാടത്തെ സുശാന്തിന്‍റെ വീട്ടിലെത്തി വണ്ടൂർ പോലീസ് സുശാന്തിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. 2018 ഫെബ്രുവരി 18നാണ് കേസിനാസ്പദമായ സംഭവം. സമന്‍സ് അയച്ചിട്ടും സ്റ്റേഷനില്‍ ഹാജരാകാതിരുന്നതിനെതുടര്‍ന്നാണ് പോലീസ് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K