06 January, 2022 05:55:51 PM
കോന്നി ഉൾവനത്തിൽ അസ്ഥികൾ; കാണാതായ ആദിവാസി ദമ്പതികളുടേതെന്ന് സംശയം

പത്തനംതിട്ട: കോന്നിയിലെ ഉൾവനത്തിൽ നിന്ന് തലയോട്ടിയും അസ്ഥികക്ഷ്ണവും കണ്ടെത്തി. ഗുരുനാഥൻമൺ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ മഞ്ഞാറയിൽ നിന്നാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. കുന്തിരിക്കം ശേഖരിക്കാൻ ഉൾവനത്തിൽ പോയ ആദിവാസി ദമ്പതികളെ കാണാനില്ലെന്ന പരാതിയെ തുടർന്ന് പൊലീസും വനം വകുപ്പും കാട്ടിൽ നടത്തിയ പരിശോധനയിലാണ് അസ്ഥികഷ്ണങ്ങൾ കണ്ടെത്തിയത്. മൂന്ന് മാസം മുൻപാണ് ആദിവാസി ദമ്പതികൾ കാടിനുള്ളിൽ പോയത്. കണ്ടെത്തിയ അസ്ഥി കഷ്ണങ്ങൾ ഇവരുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. അസ്ഥി കക്ഷണങ്ങൾ വിദഗ്ധ പരിശോധനയ്ക്ക് ഫോറൻസിക് ലാബിലേക് മാറ്റും.





