31 December, 2021 06:25:49 PM


പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഇലക്ട്രോ ഫിസിയോളജി ലാബ് ഉദ്ഘാടനം ചെയ്തു



പാലക്കാട്: ജില്ലാ ആശുപത്രിയില്‍ ഇലക്ട്രോ ഫിസിയോളജി ലാബ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിച്ചു. ഇ.ഇ.ജി, വീഡിയോ ഇ.ഇ.ജി, നര്‍വ് കണ്ടക്ഷന്‍ സ്റ്റഡി, ഇ.എം.ജി, വി.ഇ.പി, ടെസ്റ്റുകള്‍ ഈ മെഷീനിലൂടെ നടത്താം. അപസ്മാരം മൂലം ബുദ്ധിമുട്ടുന്നവര്‍, ഞരമ്പ്, മസില്‍ സംബന്ധമായ രോഗങ്ങള്‍ക്കുള്ള ടെസ്റ്റുകള്‍ കുറഞ്ഞ നിരക്കില്‍  ചെയ്യാന്‍ സാധിക്കും. കെ.എം.സി.എല്ലിന്റെ (കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ലിമിറ്റഡ്) 10 ലക്ഷം രൂപ ചെലവഴിച്ചാണ് മെഷീനുകള്‍ സ്ഥാപിച്ചിട്ടുള്ളത്.

നിരവധി രോഗികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ജില്ലാ ആശുപത്രിയിലെ ന്യൂറോളജിസ്റ്റ്, ന്യൂറോ ടെക്‌നീഷ്യന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ടെസ്റ്റുകള്‍ നടത്തുക. ഡെപ്യൂട്ടി ഡി.എം.ഒ. സെല്‍വരാജ്, ജില്ലാ പഞ്ചായത്ത് ഹെല്‍ത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍  ഷാബിറ ടീച്ചര്‍, ജില്ലാശുപത്രി സൂപ്രണ്ട് ഡോ. ശ്രീദേവി,  ജില്ലാശുപത്രി ന്യൂറോളജിസ്റ്റ് ഡോ. ജലിസാ ബീവി, ആര്‍.എം. ഒ. ഡോ. ഷൈജ, എന്നിവര്‍ പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K