31 December, 2021 03:21:17 PM


സഹോദരിയെ കുത്തിയ ശേഷം അഗ്നിക്കിരയാക്കി: ലക്ഷദ്വീപുകാരിയെന്ന് പറഞ്ഞ് പോലീസിനെയും പറ്റിച്ചുപ​റ​വൂ​ർ: പ​റ​വൂ​ർ പെ​രു​വാ​ര​ത്ത് വീ​ട്ടി​നു​ള്ളി​ൽ യു​വ​തി​യെ പൊ​ള്ള​ലേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ സ​ഹോ​ദ​രി​യെ ഇന്നു സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​ച്ചു തെ​ളി​വെ​ടു​ത്തു. പെ​രു​വാ​രം പ​നോ​ര​മ ന​ഗ​റി​ൽ അ​റ​യ്ക്ക​പ​റ​മ്പ് ശി​വാ​ന​ന്ദ​ന്‍റെ മ​ക​ൾ വി​സ്മ​യ​യാ​ണ്(25) പൊ​ള്ള​ലേറ്റ് മ​രി​ച്ച​ത്. കേ​സി​ൽ സ​ഹോ​ദ​രി ജി​ത്തു (22) ഇ​ന്ന​ലെ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി​രു​ന്നു.

ചൊ​വ്വാ​ഴ്ച വൈ​കി​ട്ടാ​ണ് സം​ഭ​വം ന​ട​ക്കു​ന്ന​ത്. സ​ഹോ​ദ​രി​മാ​ർ മാ​ത്ര​മാ​ണ് വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. മാ​താ​പി​താ​ക്ക​ൾ ആ​ലു​വ​യി​ലെ ആ​ശു​പ​ത്രി​യി​ൽ പോ​യ​താ​യി​രു​ന്നു. ജി​ത്തു​വി​ന്‍റെ അ​ക്ര​മ സ്വ​ഭാ​വം ഭ​യന്നു കൈ​ക​ൾ ബ​ന്ധി​ച്ചാ​ണ് ഇ​വ​ർ പോ​യ​ത്. എ​ന്നാ​ൽ, പ്രാ​ഥ​മി​ക ആ​വ​ശ്യം പ​റ​ഞ്ഞു കെ​ട്ട​ഴി​പ്പി​ച്ച ജി​ത്തു വി​സ്മ​യയു​മാ​യി വാ​ക്കു​ത​ർ​ക്ക​മുണ്ടാക്കി. പ്ര​കോ​പി​ത​യാ​യി ക​ത്തി​ക്കൊ​ണ്ടു കു​ത്തു​ക​യു​മാ​യി​രു​ന്നു. കു​ത്തേ​റ്റു കു​ഴ​ഞ്ഞു വീ​ണ വി​സ്മ​യ മ​രി​ച്ചെ​ന്നു ക​രു​തി മ​ണ്ണെ​ണ്ണ ഒ​ഴി​ച്ചു തീ​കൊ​ളു​ത്തി. വീ​ടി​ന്‍റെ ഗേറ്റ് പൂ​ട്ടി​യി​രു​ന്ന​തി​നാ​ൽ പി​ൻ​വ​ശം വ​ഴി പു​റ​ത്തു ക​ടന്നു ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് ജി​ത്തു പോ​ലീ​സി​നോ​ട് മൊ​ഴി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

വി​സ്മ​യ​യു​ടെ ഫോ​ണു​മാ​യി സ്ഥ​ലം വി​ട്ട ജി​ത്തു ഫോ​ണി​ൽ നി​ന്നും സി​മ്മും ബാ​റ്റ​റി​യും ഊ​രി മാ​റ്റി​യ​ത് പോ​ലീ​സി​ന് ഇ​വ​രു​ടെ ലൊ​ക്കേ​ഷ​ൻ തി​രി​ച്ച​റി​യാ​ൻ ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ച്ചു. നേ​ര​ത്തേ ര​ണ്ടു പ്രാ​വ​ശ്യം വീ​ട് വി​ട്ട് ഇ​റ​ങ്ങി പോ​യി​ട്ടു​ള്ള ജി​ത്തു ഇ​പ്ര​കാ​രം സിം ​എ​ടു​ത്ത് മാ​റ്റി ഫോ​ൺ നി​ശ്ച​ല​മാ​ക്കി​യി​ട്ടു​ണ്ട്.

വീ​ട്ടി​ൽ​നി​ന്നു തീ ​ഉ​യ​രു​ന്ന​തു​ക​ണ്ട പ​രി​സ​ര​വാ​സി​ക​ൾ വി​ളി​ച്ച​റി​യി​ച്ച​ത​നു​സ​രി​ച്ചു ഫ​യ​ർ ഫോ​ഴ്സ് എ​ത്തി തീ ​അ​ണ​ച്ച ശേ​ഷം പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വി​സ്മ​യ​യു​ടെ ക​ത്തി​ക​രി​ഞ്ഞ ​ശ​രീ​രം വീ​ട്ടി​ലെ മു​റി​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ സ​മ​യ​ത്തു വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ജി​ത്തു​വി​നെ കാ​ണാ​താ​യ​തു മ​രി​ച്ച​താ​രെ​ന്ന സം​ശ​യ​ത്തി​ന് ഇ​ട​യാ​ക്കി​യി​രു​ന്നു.

ബു​ധ​നാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ എ​റ​ണാ​കു​ള​ത്ത് അ​ല​ഞ്ഞു​ തി​രി​യു​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ജി​ത്തു​വി​നെ പി​ങ്ക് പോ​ലീ​സ് പി​ടി​കൂ​ടി​യെ​ങ്കി​ലും തി​രി​ച്ച​റി​യാ​ൻ ഇ​വ​ർ​ക്കു സാ​ധി​ച്ചി​ല്ല. ല​ക്ഷ​ദ്വീ​പു​കാ​രി​യാ​ണെന്നു ജി​ത്തു പോ​ലീ​സി​നെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യും ചെ​യ്തു.

തു​ട​ർന്ന് ല​ക്ഷ​ദ്വീ​പ് പോ​ലീ​സ് എ​ത്തി ല​ക്ഷ​ദ്വീ​പു​കാ​രി​യ​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ വീ​ട് വി​ട്ടു പോ​ന്ന ആ​രോ എ​ന്ന നി​ല​യി​ൽ ഇ​വ​രെ പോ​ലീ​സ് കാ​ക്ക​നാ​ട് തെ​രു​വോ​രം മു​രു​ക​ന്‍റെ അ​ഭ​യ കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റി. ഇ​തി​നി​ട​യി​ൽ ഇ​വ​രെ ക​ണ്ടെ​ത്താ​ൻ പ​റ​വൂ​ർ പോ​ലീ​സ് പു​റ​പ്പെ​ടു​വി​ച്ച ലു​ക്ക്ഔ​ട്ട് നോ​ട്ടീ​സാ​ണ് പ്ര​തി​യെ തി​രി​ച്ചറിയാ​ൻ സ​ഹാ​യി​ച്ച​ത്.


Share this News Now:
  • Google+
Like(s): 5.7K