30 December, 2021 02:31:39 PM


ശ്രീ​നാ​രാ​യ​ണ ഗു​രു​വി​നെ ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ ആ​ളാ​ക്കാ​ൻ ശ്ര​മ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി



വ​ർ​ക്ക​ല: ശ്രീ​നാ​രാ​യ​ണ ഗു​രു​വി​നെ ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ ആ​ളാ​ക്കി ചി​ത്രീ​ക​രി​ക്കാ​ൻ ബോ​ധ​പൂ​ർ​വം ശ്ര​മം ന​ട​ക്കു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ശി​വ​ഗി​രി തീ​ർ​ഥാ​ട​ന​ത്തി​ന് തു​ട​ക്കം കു​റി​ച്ച് ന​ട​ന്ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വ​ർ​ഗീ​യ ഫാ​സി​സ്റ്റ് നി​ല​പാ​ടു​ക​ൾ ഏ​റി​വ​രു​ന്ന കാ​ല​ത്ത് ഗു​രു​വി​ന്‍റെ മ​ത​നി​ര​പേ​ക്ഷ ചി​ന്ത​ക​ൾ​ക്ക് പ്രാ​ധാ​ന്യം ഏ​റെ​യാ​ണ്. മ​ത​ങ്ങ​ൾ ത​മ്മി​ൽ ക​ല​ഹി​ക്ക​രു​തെ​ന്ന ഗു​രു​വ​ച​നം പ്ര​സ​ക്ത​മാ​കു​ന്ന കാ​ല​മാ​ണി​തെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ക​നി​മൊ​ഴി എം​പി, ശ്രീ​നാ​രാ​യ​ണ ധ​ർ​മ​സം​ഘം ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് സ്വാ​മി സ​ച്ചി​ദാ​ന​ന്ദ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.


Share this News Now:
  • Google+
Like(s): 3.7K