29 December, 2021 10:50:16 PM


രാത്രിയിൽ നടന്ന് കളക്ടറും പോലീസ് ചീഫും: ഒപ്പം ആട്ടവും പാട്ടുമായി നൂറോളം വനിതകളും



കോട്ടയം:  നിർഭയ ദിനത്തോടനുബന്ധിച്ച്  കോട്ടയം ജില്ലാ വനിതാ ശിശു വികസന  ഓഫീസും മഹിളാ ശക്തി കേന്ദ്രയും സംയുക്തമായി  രാത്രി നടത്തം സംഘടിപ്പിച്ചു. രാത്രി 8.30 നു കളക്ടറേറ്റ് അങ്കണത്തിൽ നിന്നും ആരംഭിച്ച രാത്രി നടത്തം  ജില്ലാ കളക്ടർ ഡോ. പി. കെ ജയശ്രീ ഉദ്ഘടനം ചെയ്തു. ജില്ലാ പോലീസ് മേധാവി ഡി. ശില്പ  ആശംസ നേർന്നു.

ജില്ലാ വനിതാ ശിശു വികസന ഓഫീസർ ജെബിൻ ലോലിത സെയിൻ സ്ത്രീ സുരക്ഷ പ്രതിജ്ഞ ചൊല്ലി കൊടുത്തു. പള്ളം അഡിഷണൽ ഐ.സി.ഡി.എസ്, സൈക്കോ സോഷ്യൽ കൗൺസിലേഴ്‌സ് എന്നിവരുടെ സഹകരണവും ഉണ്ടായിരുന്നു. ഗാന്ധി സ്ക്വയറിൽ അവസാനിച്ച രാത്രി നടത്തത്തിൽ  നൂറോളം വനിതകൾ ആട്ടവും പാട്ടുമായി പങ്കുചേർന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K