28 December, 2021 09:31:02 AM


അ​ഴു​ക്കു​ചാ​ൽ വൃ​ത്തി​യാ​ക്കു​ന്ന​തി​നെ ചൊ​ല്ലി ത​ർ​ക്കം; അ​യ​ൽ​വാ​സി​യു​ടെ കു​ത്തേ​റ്റ് യു​വാ​വ് മ​രി​ച്ചു



ന്യൂഡ​ൽ​ഹി: അ​ഴു​ക്കു​ചാ​ല്‍ വൃ​ത്തി​യാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് അ​യ​ല്‍​വാ​സി​യു​ടെ കു​ത്തേ​റ്റ് യു​വാ​വ് മ​രി​ച്ചു. ഡ​ല്‍​ഹി പോ​ലീ​സ് എ​സ്‌​ഐ ര​ജ്‌​വീ​ര്‍ സിം​ഗി​ന്‍റെ പു​ത്ര​ന്‍ പ​ങ്ക​ജ്(26)​ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഫ​രീ​ദാ​ബാ​ദി​ലെ ടി​ഗാ​വ് ഗ്രാ​മ​ത്തി​ല്‍ വ​ച്ചാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ പ​ങ്ക​ജ് മ​രി​ച്ചു. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K