27 December, 2021 09:07:24 AM


ത​ന്നെ ക​ടി​ച്ച​ത് വി​ഷ​മു​ള്ള പാമ്പ്‌; സുഖം പ്രാപിച്ചു വരുന്നു - സൂ​പ്പ​ർ​സ്റ്റാ​ർ സ​ൽ​മാ​ൻ ഖാ​ൻ



മും​ബൈ: ത​ന്നെ ക​ടി​ച്ച​ത് വി​ഷ​മു​ള്ള പാ​മ്പാ​ണെ​ന്ന് ബോ​ളി​വു​ഡ് സൂ​പ്പ​ർ​സ്റ്റാ​ർ സ​ൽ​മാ​ൻ ഖാ​ൻ. പ​ൻ​വേ​ലി​ലെ ഫാം ​ഹൗ​സി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ​ക്കി​ടെ ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണു താ​ര​ത്തി​ന് പാ​മ്പ് ക​ടി​യേ​റ്റ​ത്. ഉ​ട​ൻ​ത​ന്നെ ന​വി​മും​ബൈ​യി​ലെ കാ​മോ​തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

"ഫാം ​ഹൗ​സി​ൽ എ​ത്തി​യ പാ​മ്പി​നെ താ​ൻ ഒ​രു വ​ടി ഉ​പ​യോ​ഗി​ച്ച് പു​റ​ത്തു​ക​ള​യാ​ൻ ശ്ര​മി​ക്കു​മ്പോ​ഴാ​ണ് ക​ടി​യേ​റ്റ​ത്. പാ​മ്പ് മൂ​ന്നു ത​വ​ണ ക​ടി​ച്ചു. ഒ​രു​ത​രം വി​ഷ​പ്പാ​മ്പാ​യി​രു​ന്നു അ​ത്. ആറു മ​ണി​ക്കൂ​ർ ആ​ശു​പ​ത്രി​യി​ൽ കി​ട​ന്നു. ഇ​പ്പോ​ൾ സു​ഖ​മാ​യി​രി​ക്കു​ന്നു'- സ​ൽ​മാ​ൻ ഖാ​ൻ പ്ര​തി​ക​രി​ച്ചു. സൽമാന്‍റെ 56-ാം ജ​ന്മ​വാ​ർ​ഷി​ക ദി​നം ഇ​ന്നാ​ണ്. സ​ൽ​മാ​ന്‍റെ പു​തി​യ ചി​ത്രം 'ആ​ന്‍റിം: ദ ​ഫൈ​ന​ൽ ട്രൂ​ത്ത്' തി​യേ​റ്റ​റു​ക​ളി​ലെ​ത്തി​യ​തു ക​ഴി​ഞ്ഞ മാ​സ​മാ​ണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K