25 December, 2021 12:30:50 PM


കാ​ല​ടി​യി​ൽ 2 സി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ​ക്ക് വെ​ട്ടേ​റ്റു; പിന്നിൽ സിപിഎം പ്രവർത്തകരെന്ന് സി​പി​ഐ



കൊ​ച്ചി: എ​റ​ണാ​കു​ളം കാ​ല​ടി​യി​ൽ ര​ണ്ടു സി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ​ക്ക് വെ​ട്ടേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ്ര​ദേ​ശ​ത്ത് നി​ല​നി​ന്നി​രു​ന്ന സി​പി​ഐ-​സി​പി​എം സം​ഘ​ർ​ഷ​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​ണ് ആ​ക്ര​മ​ണ​മെ​ന്ന് ക​രു​തു​ന്നു. കഴിഞ്ഞ രാ​ത്രി​യാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. സി​പി​എം പ്ര​വ​ർ​ത്ത​ക​രി​ൽ ചി​ല​ർ പാ​ർ​ട്ടി വി​ട്ട് സി​പി​ഐ​യി​ൽ ചേ​ർ​ന്ന​ത് സം​ബ​ന്ധി​ച്ച് ത​ർ​ക്കം നി​ല​നി​ന്നി​രു​ന്നു.

നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ​ക്ക് നേ​രെ​യും വീ​ടു​ക​ൾ​ക്ക് നേ​രെ​യും ആ​ക്ര​മ​ണ​മു​ണ്ടാ​യി. സി​പി​ഐ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ജോ​സ​ഫി​ന്‍റെ വീ​ട് അ​ക്ര​മി​ക​ൾ ത​ക​ർ​ത്തു. സിസിപിഎം-ഡിവൈഎഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് സി​പി​ഐ പ്രാ​ദേ​ശി​ക നേ​തൃ​ത്വം ആ​രോ​പി​ച്ചു. ഡി​വൈ​എ​ഫ്ഐ നേ​താ​വാ​ണ് ആ​ക്ര​മ​ണ​ത്തി​ന് ചു​ക്കാ​ൻ പി​ടി​ച്ച​തെ​ന്നും സി​പി​ഐ നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.


Share this News Now:
  • Google+
Like(s): 4.8K