21 December, 2021 02:28:23 PM


തൃശൂരില്‍ പിഞ്ചു കുഞ്ഞിന്റെ മൃതദേഹം കവറില്‍ പൊതിഞ്ഞ നിലയില്‍ കനാലില്‍



തൃശൂര്‍: തൃശൂരില്‍ പിഞ്ചു കുഞ്ഞിന്റെ മൃതദേഹം കവറില്‍ പൊതിഞ്ഞ നിലയില്‍ കനാലില്‍ നിന്നും കണ്ടെത്തി. ഇന്ന് രാവിലെ എം എല്‍ എ റോഡിലുള്ള കനാലില്‍ നിന്നുമാണ് ഉപേക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന് മൂന്നു ദിവസത്തിലധികം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.

ശാന്തിഘട്ടില്‍ ബലിയിടാനെത്തിയവരാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ആണ്‍കുട്ടിയാണോ പെണ്‍കുട്ടിയാണോ എന്നതില്‍ വ്യക്തത വന്നിട്ടില്ല. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. തൃശൂര്‍ വെസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.


Share this News Now:
  • Google+
Like(s): 5.6K