20 December, 2021 08:20:19 AM


വർഗീയ ശക്തികളെ ഉരുക്കു മുഷ്ടികൾ കൊണ്ട് നേരിടണം - പി.സി.ചാക്കോ



തൃശൂർ : കേരളത്തിന്‍റെ സ്വാസ്ഥ്യം കെടുത്തുന്ന വർഗീയ ശക്തികളെ ഉരുക്കു മുഷ്ടികൾ കൊണ്ട് നേരിടാൻ സർക്കാർ തയ്യാറാവണമെന്ന് എൻ.സി .പി. സംസ്ഥാന പ്രസിഡന്‍റ് പി.സി. ചാക്കോ പറഞ്ഞു. ആലപ്പുഴയിൽ നടന്ന  കൊലപാതകങ്ങൾ മതേതര ഭാരതത്തിന് ആശങ്ക പകരുന്നതാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാനിടയാവരുതെന്നും അദ്ദേഹം പറഞ്ഞു. ആർ.ജെ.ഡി - എൻ.സി.പി. ലയന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജീവ്‌ വേതോടി അധ്യക്ഷത വഹിച്ചു. എന്‍സിപി ദേശീയ ജനറൽ  സെക്രട്ടറി ടി.പി. പീതാംബര ൻ മാസ്റ്റർ, സംസ്ഥാന  വൈസ് പ്രസിഡന്‍റ് രാജൻ മാസ്റ്റർ, ലതിക  സുഭാഷ്, എ.വി. വല്ലഭൻ, ബിന്ദു  രവീന്ദ്രൻ, ഓ ജെ  തോമസ്, സെബാസ്റ്റ്യൻ, തൃശൂർ ജില്ലാ പ്രസിഡന്‍റ്  മോളി   ഫ്രാൻസിസ്, കെ.ആർ. സുഭാഷ്, രഘു  കെ മാരാത്   ഇടക്കുന്നിൽ മുരളി, യു.കെ  ഗോപാലൻ, ലാലു, നിധീഷ് തുടങ്ങിയവർ സംസാരിച്ചു.


Share this News Now:
  • Google+
Like(s): 3.7K