14 December, 2021 08:55:31 AM


മാ​ന​ന്ത​വാ​ടി കു​റു​ക്ക​ൻ മൂ​ല​യി​ൽ വീ​ണ്ടും ക​ടു​വ​യി​റ​ങ്ങി; ആ​ടി​നെ പി​ടി​ച്ചു



മാ​ന​ന്ത​വാ​ടി: വ​യ​നാ​ട് മാ​ന​ന്ത​വാ​ടി​യി​ലെ കു​റു​ക്ക​ൻ മൂ​ല​യി​ൽ വീ​ണ്ടും ക​ടു​വ​യി​റ​ങ്ങി. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നോ​ടെ ഇ​റ​ങ്ങി​യ ക​ടു​വ പ​ട​മ​ല കു​രു​ത്തോ​ല സു​നി​യു​ടെ ആ​ടി​നെ പി​ടി​ച്ചു. ഇ​തോ​ടെ ക​ടു​വ കൊ​ന്ന വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളു​ടെ എ​ണ്ണം 15 ആ​യി. പ്ര​ദേ​ശ​ത്ത് കൂ​ട് സ്ഥാ​പി​ച്ച് ക​ടു​വ​യെ പി​ടി​ക്കാ​ൻ ഉ​ള്ള ശ്ര​മ​ങ്ങ​ൾ​ക്കി​ട​യി​ലാ​ണ് ക​ടു​വ വീ​ണ്ടും ഇ​റ​ങ്ങി​യ​ത്. ഇ​തോ​ടെ പ​യ്യം​ന്പ​ള്ളി കു​റു​ക്ക​ൻ​മൂ​ല, പ​ട​മ​ല പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ ഏ​റെ​പ്ര​തി​സ​ന്ധി​യി​ലാ​യി.

ക​ടു​വ​യെ മ​യ​ക്കു​വെ​ടി​വ​യ്ക്കാ​ൻ വെ​റ്റ​റി​ന​റി സ​ർ​ജ​ന്‍റെ ഡോ. ​അ​രു​ണ്‍ സ​ക്ക​റി​യു​ടെ നേ​തൃ​ത്ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ല​ത്ത് ക്യാം​പ് ചെ​യ്യു​ന്നു​ണ്ട്. കു​റു​ക്ക​ൻ​മൂ​ല​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും രാ​വി​ലെ പാ​ൽ അ​ള​ക്കു​ന്ന സ​മ​യ​ത്തും കു​ട്ടി​ക​ൾ സ്കൂ​ളി​ൽ പോ​കു​ന്ന സ​മ​യ​ത്തും പോ​ലീ​സി​ന്‍റെ​യും വ​നം വ​കു​പ്പി​ന്‍റെ​യും പ്ര​ത്യേ​ക സ്വ​കാ​ഡും സ്ഥ​ല​ത്ത് ക്യാ​ന്പ് ചെ​യ്യു​ന്ന​തി​നും സ​ബ് ക​ള​ക്ട​ർ ആ​ർ. ശ്രീ​ല​ക്ഷ്മി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചി​രു​ന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K