10 December, 2021 07:54:38 AM


വിന്‍റർ ഒളിമ്പിക്സ്: നയതന്ത്ര ബഹിഷ്കരണവുമായി ബ്രിട്ടനും കാനഡയും ഓസ്ട്രേലിയയും

 

വാ​​​ൻ​​​കൂ​​​വ​​​ർ: അ​​​മേ​​​രി​​​ക്ക​​​യ്ക്കു പി​​​ന്നാ​​​ലെ ഓ​​​സ്ട്രേ​​​ലി​​​യ, ബ്രി​​​ട്ട​​​ൻ, കാ​​​ന​​​ഡ എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളും ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ ചൈ​​​നീ​​​സ് ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ബെ​​​യ്ജിം​​​ഗി​​​ൽ ന​​​ട​​​ക്കു​​​ന്ന വി​​​ന്‍റ​​​ർ ഒ​​​ളി​​​ന്പി​​​ക്സി​​​നു ന​​​യ​​​ത​​​ന്ത്ര ​​​ബ​​​ഹി​​​ഷ്ക​​​ര​​​ണം പ്ര​​​ഖ്യാ​​​പി​​​ച്ചു. ഹോ​​​ങ്കോം​​​ഗി​​​ലും സി​​​ൻ​​​ജി​​​യാം​​​ഗി​​​ലും ചൈ​​​ന ന​​​ട​​​ത്തു​​​ന്ന മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ലം​​​ഘ​​​ന​​​ങ്ങ​​​ളി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ചാ​​​ണി​​​ത്.

മ​​​ന്ത്രി​​​മാ​​​രോ സ​​​ർ​​​ക്കാ​​​ർ പ്ര​​​തി​​​നി​​​ധി​​​ക​​​ളോ വി​​​ന്‍റ​​​ർ ഒ​​​ളി​​​ന്പി​​​ക്സി​​​ൽ പ​​​ങ്കെ​​​ടു​​​ക്കി​​​ല്ലെ​​​ന്നു ബ്രി​​​ട്ടീ​​​ഷ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബോ​​​റി​​​സ് ജോ​​​ൺ​​​സ​​​ൻ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ അ​​​റി​​​യി​​​ച്ചു. കാ​​​യി​​​ക​​​താ​​​ര​​​ങ്ങ​​​ൾ പ​​​ങ്കെ​​​ടു​​​ക്കും. സി​​​ൻ​​​ജി​​​യാം​​​ഗി​​​ലെ പ്ര​​​ശ്ന​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് ന​​​യ​​​ത​​​ന്ത്ര​​​ത​​​ല​​​ത്തി​​​ൽ ച​​​ർ​​​ച്ച ന​​​ട​​​ത്താ​​​നു​​​ള്ള ശ്ര​​​മ​​​ത്തോ​​​ടു ചൈ​​​ന പ്ര​​​തി​​​ക​​​രി​​​ക്കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​ണു ബ​​​ഹി​​​ഷ്ക​​​ര​​​ണ​​​മെ​​​ന്ന് ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി സ്കോ​​​ട്ട് മോ​​​റി​​​സ​​​ൺ അ​​​റി​​​യി​​​ച്ചു.

മ​​​നു​​​ഷ്യാവ​​​കാ​​​ശ ലം​​​ഘ​​​ന​​​ങ്ങ​​​ളി​​​ൽ പാ​​​ശ്ചാ​​​ത്യ ലോ​​​ക​​​ത്തി​​​നു​​​ള്ള ഉ​​​ത്ക​​​ണ്ഠ ചൈ​​​ന​​​യ്ക്ക് അ​​​റി​​​വു​​​ള്ള​​​താ​​​ണെ​​​ന്നും തീ​​​രു​​​മാ​​​ന​​​ത്തി​​​ൽ അ​​​ദ്ഭു​​​ത​​​പ്പെ​​​ടേ​​​ണ്ട​​​തി​​​ല്ലെ​​​ന്നും ക​​​നേ​​​ഡി​​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ജ​​​സ്റ്റി​​​ൻ ട്രൂ​​​ഡോ പ​​​റ​​​ഞ്ഞു.

അ​​​മേ​​​രി​​​ക്ക​​​യും ബ്രി​​​ട്ട​​​നും ഒ​​​ളി​​​ന്പി​​​ക്സി​​​നെ രാ​​​ഷ്‌​​ട്രീ​​​യ​​​വേ​​​ദി​​​യാ​​​ക്കു​​​ക​​​യാ​​​ണെ​​ന്നു ചൈ​​​നീ​​​സ് വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യം വ​​​ക്താ​​​വ് വാം​​​ഗ് വെ​​​ൻ​​​ബി​​​ൻ പ്ര​​​തി​​​ക​​​രി​​​ച്ചു. അ​​​മേ​​​രി​​​ക്ക​​​യെ​​​യും പാ​​​ശ്ചാ​​​ത്യരാ​​​ജ്യ​​​ങ്ങ​​​ളെ​​​യും ഒ​​​ളി​​​ന്പി​​​ക്സി​​​നു ക്ഷ​​​ണി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും ബ​​​ഹി​​​ഷ്ക​​​ര​​​ണം പ്ര​​​ഖ്യാ​​​പി​​​ച്ചു നാ​​​ട​​​കം ക​​​ളി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ചൈ​​​ന​​​യി​​​ലെ സ​​​ർ​​​ക്കാ​​​ർ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

ചൈ​​​ന​​​യി​​​ലെ ക​​​മ്യൂ​​​ണി​​​സ്റ്റ് ഭ​​​ര​​​ണ​​​കൂ​​​ടം സി​​​ൻ​​​ജി​​​യാം​​​ഗി​​​ലെ ഉ​​​യി​​​ഗ​​​ർ മു​​​സ്‌​​​ലിം ന്യൂ​​​ന​​​പ​​​ക്ഷ​​​ത്തെ പീ​​​ഡി​​​പ്പി​​​ക്കു​​​ക​​​യും ഹോ​​​ങ്കോം​​​ഗി​​​ലെ ജ​​​നാ​​​ധി​​​പ​​​ത്യ പ്ര​​​ക്ഷോ​​​ഭ​​​ക​​​രെ അ​​​ടി​​​ച്ച​​​മ​​​ർ​​​ത്തു​​​ക​​​യും ചെ​​​യ്യു​​​ന്നു​​വെ​​ന്നാ​​ണ് അ​​മേ​​രി​​ക്ക​​യ​​ട​​ക്ക​​മു​​ള്ള രാ​​ജ്യ​​ങ്ങ​​ളു​​ടെ ആ​​​രോ​​​പ​​​ണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K