09 December, 2021 07:07:46 PM


പിറവം ഉപജില്ല ശാസ്ത്രരംഗം: രാമമംഗലം ഹൈസ്കൂളിന് കിരീടം



പിറവം: സബ്ജില്ലാ ശാസ്ത്ര രംഗം മത്സരത്തിൽ രാമമംഗലം ഹൈസ്കൂളിലെ കുട്ടികൾക്കു തിളക്കമാർന്ന വിജയം. കോവിഡ് മഹാമാരിക്കാലത്ത് ഓൺലൈനിലൂടെ നടത്തിയ വിവിധ മത്സരങ്ങളിൽ രാമമംഗലം ഹൈസ്കൂളിലെ കുട്ടികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. നാമക്കുഴി സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ പിറവം എ ഇ ഒ അജിതകുമാരി  ട്രോഫികളും സർട്ടിഫിക്കറ്റുകളും നൽകി.

നാമക്കുഴി ഹൈസ്കൂൾ ഹെഡ്മാസ്റ്റർ പ്രമോദ് , പിറവം മുൻസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ
വത്സല  വർഗീസ്, ശാസ്ത്രരംഗം കോഡിനേറ്റർ ഗീവർഗീസ് എന്നിവർ സംബന്ധിച്ചു. അഞ്ജന സന്തോഷ്, ദിയാ റെജി, മരിയജോൺസൺ, ശ്രീലക്ഷ്മി, റോഷ്ന രാജേഷ്, ഭദ്രാ മനോജ്,ജിയ  ബെട്സി,ശിവപ്രിയ, ആദിത്യൻ ബിജു, സാന്ദ്ര മരിയ, ശ്രീവൈഗ, ദേവദർശൻ എന്നീ കുട്ടികൾ പങ്കെടുത്തു. ​ഹെഡ്മാസ്റ്റർ മണി പി കൃഷ്ണൻ, അധ്യാപകരായ രമ്യ എംഎസ്, സ്മിത കെ വിജയൻ, ഗിരിജ വി എൻ, ബിന്ദു എൻ, അനൂബ് ജോൺ സിനി സി ഫിലിപ്പ് എന്നിവർ നേതൃത്വം നൽകി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K