08 December, 2021 03:17:08 PM


പെരുമ്പാവൂരില്‍ ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു; ആളപായമില്ല



പെരുമ്പാവൂര്‍: എം സി റോഡില്‍ പെരുമ്പാവൂര്‍ വട്ടക്കാട്ടുപടിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പുല്ലുവഴിയിലേക്ക് പോകുകയായിരുന്ന ടാറ്റാ ഇന്‍ഡിക്ക കാറിനാണ് തീപിടിച്ചത്. പുക ഉയരുന്നതുകണ്ട് ഡ്രൈവര്‍ ചാടി പുറത്തിറങ്ങിയതിനാല്‍ ആളപായമുണ്ടായില്ല. അഗ്നിശമനസേന എത്തിയാണ് തീയണച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K