04 December, 2021 05:57:24 PM


ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ തലക്കടിച്ച് കൊന്ന ഭാര്യക്ക് ജീവപര്യന്തവും പിഴയും



തൃശ്ശൂര്‍: ഉറങ്ങിക്കിടന്നിരുന്ന ഭര്‍ത്താവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ ഭാര്യക്ക് ജീവപര്യന്തം തടവും 10000 രൂപ പിഴയും ശിക്ഷ. ഇരുമ്പ് വടി കൊണ്ടാണ് ഭര്‍ത്താവിനെ പ്രതി അടിച്ച് കൊലപ്പെടുത്തിയത്. 2019 ജൂണ്‍ 27ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. തൃശ്ശൂര്‍ ജില്ലയിലെ മാള അണ്ണല്ലൂര്‍ പഴൂക്കര പ്രേംനഗര്‍ കോളനിയില്‍ പരമേശ്വരന്റെ ഭാര്യ രമണിയാണ് (58) ഭര്‍ത്താവ് പരമേശ്വരനെ തലക്കടിച്ച് കൊലപ്പെടുത്തിയത്. തൃശൂര്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K