01 December, 2021 10:50:13 PM


ല​ക്ഷ​ദ്വീ​പ് യാ​ത്രാ ക​പ്പ​ലി​ല്‍ തീ​പി​ടി​ത്തം: അ​പ​ക​ട​നി​ല നി​യ​ന്ത്ര​ണ വി​ധേ​യ​മെന്ന് റിപ്പോർട്ട്‌



കൊ​ച്ചി: ല​ക്ഷ​ദ്വീ​പി​ന്‍റെ യാ​ത്രാ ക​പ്പ​ലാ​യ എം​വി ക​വ​ര​ത്തി​യി​ല്‍ തീ​പി​ടി​ത്തം. ആ​ന്ത്രോ​ത്ത് ദ്വീ​പി​ന് സ​മീ​പ​ത്താ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. 322 യാ​ത്ര​ക്കാ​രും 85 ജീ​വ​ന​ക്കാ​രും ക​പ്പ​ലി​ലു​ണ്ട്. തീ​പി​ടി​ത്ത​തി​ല്‍ ആ​ള​പാ​യ​മി​ല്ല. ക​വ​ര​ത്തി​യി​ല്‍ നി​ന്ന് ആ​ന്ത്രോ​ത്തി​ലേ​ക്ക് പോ​കും​വ​ഴി എ​ൻ​ജി​നി​ല്‍ തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു.

ക​പ്പ​ലി​ലെ വൈ​ദ്യു​ത ബ​ന്ധം വി​ച്ഛേ​ദി​ച്ചു. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നാ​യി ല​ക്ഷ​ദ്വീ​പി​ന്‍റെ മ​റ്റൊ​രു യാ​ത്രാ ക​പ്പ​ലാ​യ എം​വി കോ​റ​ലും ച​ര​ക്ക് ക​പ്പ​ലാ​യ സാ​ഗ​ര്‍ യു​വ​രാ​ജും കോ​സ്റ്റ് ഗാ​ര്‍​ഡി​ന്‍റെ ഒ​രു ക​പ്പ​ലും സം​ഭ​വ​സ്ഥ​ല​ത്തേ​ക്ക് യാ​ത്ര തി​രി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ല്‍ അ​പ​ക​ട​നി​ല നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യ​താ​യി തു​റ​മു​ഖ വ​കു​പ്പ് വ്യ​ക്ത​മാ​ക്കി. മു​ന്‍​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി ക​പ്പ​ലി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K