01 December, 2021 05:09:15 PM


വീ​ടു​ക​ളു​ടെ ഭി​ത്തി​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട അ​ട​യാ​ളങ്ങൾ: 'കുറുവാ' ഭീതിയൊഴിയാതെ നാട്ടുകാർകോ​ട്ട​യം: പോ​ലീ​സും നാ​ട്ടു​കാ​രും അ​രി​ച്ചു​പെ​റു​ക്കി അ​ന്വേ​ഷ​ണം ന​ട​ത്തി​യി​ട്ടും കു​റു​വ സം​ഘ​ത്തെ​ക്കു​റി​ച്ച് ഒ​രു വി​വ​ര​വു​മി​ല്ല. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി മോ​ഷ​ണ​വും മോ​ഷ​ണ​ശ്ര​മ​വും റി​പ്പോ​ർ​ട്ട് ചെ​യ്തി​ല്ലെ​ങ്കി​ലും ജ​ന​ങ്ങ​ളു​ടെ ഭീ​തി വി​ട്ടു​മാ​റി​യി​ട്ടി​ല്ല. സിസി ടിവിയിൽ മാരകായുധങ്ങളഉമായി രാത്രി സഞ്ചരിക്കുന്ന മോഷ്ടാക്കളുടെ ചിത്രങ്ങൾ വന്നതോടെയാണ് ജനം ആശങ്കയിലായത്.

അ​തി​ര​ന്പു​ഴ​യി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള വീ​ടു​ക​ളു​ടെ ഭി​ത്തി​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട അ​ട​യാ​ള​ങ്ങ​ളാ​ണ് ജ​ന​ങ്ങ​ളെ പ​രി​ഭ്രാ​ന്ത​രാ​ക്കു​ന്ന​ത്. പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ വീ​ടു​ക​ളു​ടെ പ​രി​സരം വീ​ക്ഷി​ക്കു​ന്ന​വ​ർ മോ​ഷ്ടാ​ക്ക​ൾ​ക്കു​വേ​ണ്ടി ചെ​യ്യു​ന്ന​താ​ണി​തെ​ന്നാ​ണ് നാ​ട്ടു​കാ​ർ സം​ശ​യി​ക്കു​ന്ന​ത്. ഒ​രേ ഭാ​ഗ​ത്തെ വീ​ടു​ക​ളു​ടെ ഭി​ത്തി​യി​ലാ​ണ് അ​ട​യാ​ള​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.

ഇ​ന്ന​ലെ ക​ട​പ്പൂ​രി​ൽ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യെ സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ട​തോ​ടെ കു​റു​വ സം​ഘ​ത്തി​ൽ​പ്പെ​ട്ട​യാ​ളെന്നു സം​ശ​യി​ച്ചു നാ​ട്ടു​കാ​ർ വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ച്ചി​രു​ന്നു. ക​ട​പ്പൂ​ർ ഭാ​ഗ​ത്ത് നി​ർ​മാ​ണ​ത്തൊ​ഴി​ലാ​ളി​യാ​യി എ​ത്തി​യ ആ​ളാ​ണ് ഇ​യാ​ളെന്നു പി​ന്നീ​ടു ബോ​ധ്യ​പ്പെ​ട്ടു. തന്‍റെ കൂടെ പണിക്കു വന്ന ആളാണെന്നു വ്യക്തമാക്കി നി​ർ​മാ​ണ ക​രാ​റു​കാ​രനും പോ​ലീ​സി​നെ സ​മീ​പി​ച്ചിരുന്നു.

എ​ന്നാ​ൽ, ഇ​യാ​ൾ കു​റു​വ സം​ഘ​ത്തി​ൽ​പ്പെ​ട്ട​യാളാണെന്നു തെ​റ്റി​ദ്ധ​രി​ച്ചു സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂടെ വ്യാ​പ​ക പ്ര​ച​ാര​ണ​മു​ണ്ടാ​യി. ചി​ത്ര​ങ്ങ​ള​ട​ക്കം പ്ര​ച​രി​ച്ച​തോ​ടെ ആ​ശ​ങ്ക വ​ർ​ധി​ക്കു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ അ​തി​ര​ന്പു​ഴ ഭാ​ഗ​ത്ത് കു​റു​വ സം​ഘം എ​ത്തി​യ​താ​യു​ള്ള പ്ര​ചാ​ര​ണം സ​ജീ​വ​മാ​യ​തി​നു പി​ന്നാ​ലെ അ​പ​രി​ചി​ത​രെ ക​ണ്ട​താ​ണു പ്ര​ശ്ന​ങ്ങ​ൾ​ക്കു വ​ഴി​തെ​ളി​ച്ച​ത്.

ഇ​തി​നു പു​റമേ കോ​ഴാ മേ​ഖ​ല​യി​ലെ വി​വി​ധ വീ​ടു​ക​ളി​ൽ ആ​ക്രി​സാ​ധ​ന​ങ്ങ​ൾ ശേ​ഖ​രി​ക്കാ​നാ​യി അ​പ​രി​ചി​ത​രെ​ത്തി​യ​ത് നേ​രി​യ ആ​ശ​ങ്ക​യ്ക്കു വ​ക​വ​ച്ചു. മ​ല​യാ​ളം അ​റി​യാ​ത്ത ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ് എ​ത്തി​യ​ത് എ​ന്ന​തി​നാ​ലാ​ണ് ആ​ശ​ങ്ക ഉ​ട​ലെ​ടു​ത്ത​ത്.

കോ​ഴാ മേ​ഖ​ല​യി​ൽ മ​ല​യാ​ളം അ​റി​യാ​ത്ത അ​പ​രി​ചി​ത​ൻ എ​ത്തി​യ​തും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​യ്ക്ക​പ്പെ​ട്ടു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വ​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​യ​ത്. എം​സി റോ​ഡി​ൽ വെ​ന്പ​ള്ളി​യി​ൽ ബ​സി​റ​ങ്ങി ക​ട​പ്പൂര് റോ​ഡി​ലൂ​ടെ സ​ഞ്ച​രി​ച്ച അ​പ​രി​ചി​ത​നാ​യ ഇ​യാ​ളെ നാ​ട്ടു​കാ​ർ പി​ന്തു​ട​രു​ക​യാ​യി​രു​ന്നു.

ചെ​രിപ്പ് കൈ​യിൽ പൊ​തി​ഞ്ഞു പി​ടി​ച്ചാ​യി​രു​ന്നു ഇ​യാ​ൾ ന​ട​ന്നി​രു​ന്ന​ത്. ക​ട​പ്പൂ​ര് ചെ​റു​കാ​ട് ഭാ​ഗ​ത്തെ​ത്തി​യ ഇ​യാ​ൾ കൂ​ട​ല്ലൂ​ർ റോ​ഡി​ലെ എ​സ്എ​ൻ​ഡി​പി ഓ​ഡി​റ്റോ​റി​യ​ത്തി​നു മു​ന്നി​ലെ​ത്തി​യ​തോ​ടെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി.

കു​റ​വി​ല​ങ്ങാ​ട് സ്റ്റേ​ഷ​നി​ൽ വി​വ​രം അ​റി​യി​ച്ച​തോ​ടെ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചു. തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളോ മൊ​ബൈ​ൽ ഫോ​ണോ കൈ​വ​ശ​മി​ല്ലാ​തി​രു​ന്ന ഇ​യാ​ൾ വെ​ളി​പ്പെ​ടു​ത്തി​യ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു പോ​ലീ​സ് അ​ന്വേ​ഷ​ണം നടത്തുന്നുണ്ട്.


Share this News Now:
  • Google+
Like(s): 6K