01 December, 2021 05:00:50 PM


പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ്: അ​ഞ്ച് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ



കൊ​ച്ചി: പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ൽ നി​ർ​ണാ​യ​ക അ​റ​സ്റ്റു​മാ​യി സി​ബി​ഐ. അ​ഞ്ച് സി​പി​എം പ്ര​വ​ർ​ത്ത​ക​രെ​യാ​ണ് സി​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. മ​ധു, സു​രേ​ന്ദ്ര​ൻ, രാ​ഗി വ​ർ​ഗീ​സ്, ഹ​രി​പ്ര​സാ​ദ്, രാ​ജു എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രെ വ്യാ​ഴാ​ഴ്ച എ​റ​ണാ​കു​ളം സി​ബി​ഐ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

2019 ഫെ​ബ്രു​വ​രി 17-നാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ ശ​ര​ത് ലാ​ലും കൃ​പേ​ഷും കൊ​ല്ല​പ്പെ​ട്ട​ത്. ഏ​ച്ചി​ല​ടു​ക്കം റോ​ഡി​ന് സ​മീ​പം കാ​റി​ലെ​ത്തി​യ സം​ഘം ഇ​രു​വ​രെ​യും ത​ട​ഞ്ഞു​നി​ര്‍​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. കേസിൽ ആദ്യം 14 പ്ര​തി​ക​ളാ​ണ് ഉണ്ടായിരുന്നത്. 2019 സെ​പ്റ്റം​ബ​റി​ലാ​ണ് അ​ന്വേ​ഷ​ണം സി​ബി​ഐ​ക്ക് വി​ട്ട​ത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K