30 November, 2021 11:00:43 AM


പേരൂരില്‍ ബൈക്ക് ഇടിച്ച് സൈക്കിള്‍ യാത്രികനായ സ്കൂള്‍ വിദ്യാര്‍ത്ഥിക്ക് പരിക്ക്



ഏറ്റുമാനൂര്‍: മണര്‍കാട് - ഏറ്റുമാനൂര്‍ ബൈപാസ് റോഡില്‍ ബൈക്ക് ഇടിച്ച് സൈക്കിള്‍ യാത്രക്കാരനായ വിദ്യാര്‍ത്ഥിക്ക് പരിക്ക്. പേരൂര്‍ അമ്പനാട്ട് ഭാഗത്ത് ഒഴുകയില്‍ കരോട്ട് അജിത്കുമാറിന്‍റെ മകന്‍ ആദിത്യനെ (15) തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സെന്‍റ് സെബാസ്റ്റ്യന്‍സ് സ്കൂളിലെ പത്താം തരം വിദ്യാര്‍ത്ഥിയാണ് ആദിത്യന്‍.

പേരൂര്‍ പുളിമൂട് കവലയ്ക്കുസമീപമുള്ള സെന്‍റ് സെബാസ്റ്റ്യന്‍സ് സ്കൂളിനും ഹെല്‍ത്ത് സെന്‍ററിനും മധ്യേ ഇന്ന് രാവിലെ ഒമ്പത് മണിയോടെ ആയിരുന്നു അപകടം. സൈക്കിളില്‍ വീട്ടില്‍നിന്നും എത്തിയ വിദ്യാര്‍ഥി സ്കൂളിലേക്ക് തിരിയാനിരിക്കെ പൂവത്തുംമൂട് ഭാഗത്ത് നിന്നും എത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.6K