30 November, 2021 09:24:26 AM


ബ​ധി​ര​നും മൂ​ക​നു​മാ​യ വ​യോ​ധി​ക​ൻ ട്ര​യി​ൻ ത​ട്ടി മ​രി​ച്ചു




ക​ണ്ണൂ​ർ: ട്ര​യി​ൻ ത​ട്ടി ബ​ധി​ര​നും മൂ​ക​നു​മാ​യ വ​യോ​ധി​ക​ൻ മ​രി​ച്ചു. കാ​സ​ർ​ഗോ​ട് തൃ​ക്ക​രി​പ്പൂ​ർ സ്വ​ദേ​ശി കു​മാ​ര​നാ​ണ് (74) മ​രി​ച്ച​ത്. റെ​യി​ൽ പാ​ളം മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ജ​ബ​ൽ​പു​ർ - കോ​യ​മ്പ​ത്തൂ​ർ ട്രയി​നാ​ണ് കു​മാ​ര​നെ ഇ​ടി​ച്ച​ത്. കു​മാ​ര​ന്‍റെ മൃ​ത​ദേ​ഹ​വു​മാ​യി ട്രെ​യി​ൻ 10 കി​ലോ​മീ​റ്റ​ർ ഓ​ടി. എ​ഞ്ചി​ന് മു​ന്നി​ലു​ള്ള ക​പ്ലി​ങ്ങി​ൽ കു​ടു​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം.

മൃ​ത​ദേ​ഹം കു​ടു​ങ്ങി കി​ട​ക്കു​ന്ന​തു ക​ണ്ട ഗേ​റ്റ്മാ​നാ​ണ് വി​വ​രം പ​യ്യ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ അ​റി​യി​ച്ച​ത്. അ​തേ​സ​മ​യം ഒ​രാ​ളെ ട്ര​യി​ൻ ത​ട്ടി​യ​താ​യി ലോ​ക്കോ പൈ​ല​റ്റ് സ്റ്റേ​ഷ​ൻ മാ​സ്റ്റ​റെ അ​റി​യി​ച്ചി​രു​ന്നു. പ​യ്യ​ന്നൂ​ർ സ്റ്റേ​ഷ​നി​ൽ നി​ന്ന് വി​വ​രം അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്നാ​ണ് മൃ​ത​ദേ​ഹം ഇ​വി​ടെ നി​ന്നും മാ​റ്റി​യ​ത്. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചു.


Share this News Now:
  • Google+
Like(s): 3.7K