29 November, 2021 04:50:39 PM


മാ​നു​വ​ൽ റാ​ക്ക് ന​ഷ്‌ടപ്പെ​ട്ടു;​ കെഎസ് ആർടിസി ക​ണ്ട​ക്‌ടർ​ക്ക് 72,327 രൂ​പ പി​ഴ



കൊല്ലം: കെഎ​സ്ആ​ർടി സിയി​ലെ ക​ണ്ട​ക്ട​ർ​ക്ക് 72 327 രൂ​പ പി​ഴ​യും മൂ​ന്ന് മാ​സ​ത്തേ​ക്ക് വാ​ർ​ഷി​ക വേ​ത​ന വ​ർ​ധന​ ത​ട​ഞ്ഞു കൊ​ണ്ടും വി​ജി​ല​ൻ​സ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റു​ടെ ഉ​ത്ത​ര​വ്. ആ​റ്റി​ങ്ങ​ൽ ഡി​പ്പോ​യി​ലെ ക​ണ്ട​ക്ട​ർ രാ​കേ​ഷ് കെ ​നാ​യ​ർ​ക്കാ​ണ് ശി​ക്ഷ ല​ഭി​ച്ച​ത്. ക​ണ്ട​ക്ട​റു​ടെ പ​ക്ക​ൽനി​ന്നു മാ​നു​വ​ൽ ​റാ​ക്ക് ന​ഷ്‌ടപ്പെ​ട്ട​തി​നാ​ണ് വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം ശി​ക്ഷ വി​ധി​ച്ച​ത്. 2018 ജ​നു​വ​രി 19നാണ് സംഭവം.

രാ​കേ​ഷ് കെ ​നാ​യ​ർ ആ​റ്റി​ങ്ങ​ൽ ഡി​പ്പോ​യി​ൽനി​ന്നു​ള്ള ഫാ​സ്റ്റ് പാ​സ​ഞ്ച​റി​ലെ ക​ണ്ട​ക്ട​റാ​യി​രു​ന്നു. ബ​സ് കൊ​ല്ല​ത്തെ​ത്തി പാ​ർ​ക്ക് ചെ​യ്യു​മ്പോ​ൾ 72,327 രൂ​പ വി​ല​യു​ള്ള ടി​ക്ക​റ്റു​ക​ൾ അ​ട​ങ്ങി​യ മാ​നു​വ​ൽ​റാ​ക്ക് ന​ഷ്ട​മാ​യി. വി​വ​രം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​പ്പോ​ൾ ത​ന്നെ കൊ​ല്ലം ഡി​പ്പോ​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യു​ക​യും കൊ​ല്ലം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു.

കോ​ർ​പറേ​ഷ​ൻ രാ​കേ​ഷ് കെ ​നാ​യ​രി​ൽനി​ന്നു വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടു. വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മ​ല്ലാ​ത്ത​തി​നാ​ൽ കി​ളി​മാ​നൂ​ർ വി​ജി​ല​ൻ​സി​ന് അ​ന്വേ​ഷ​ണം കൈ​മാ​റി. മാ​നു​വ​ൽ​റാ​ക്ക്, വേ ​ബി​ൽ എ​ന്നി​വ സു​ര​ക്ഷി​ത​മാ​യി സൂ​ക്ഷി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വം ക​ണ്ട​ക്ട​ർ​ക്കാ​ണെ​ന്നും, ഗു​രു​ത​ര​മാ​യ കൃ​ത്യ​വി​ലോ​പ​വും നി​ല​വി​ലു​ള്ള ഉ​ത്ത​ര​വു​ക​ളു​ടെ ലം​ഘ​ന​വു​മാ​ണ് ക​ണ്ട​ക്ട​ർ ന​ട​ത്തി​യ​തെന്നും വി​ജി​ല​ൻ​സ് റി​പ്പോ​ർ​ട്ട് ന​ല്കി.

റാ​ക്കി​ലു​ണ്ടാ​യി​രു​ന്ന ടി​ക്ക​റ്റി​ന്‍റെ മു​ഴു​വ​ൻ തു​ക​യും രാ​കേ​ഷ് കെ ​നാ​യ​രി​ൽനി​ന്ന് ഈ​ടാ​ക്കാ​നും മൂ​ന്നു മാ​സ​ത്തേ​ക്കു വാ​ർ​ഷി​ക വേ​ത​ന വ​ർ​ധന​ ത​ട​ഞ്ഞു​വ​യ്ക്കാ​നു​മാ​ണ് വി​ജി​ല​ൻ​സ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റു​ടെ ഉ​ത്ത​ര​വ്. ബ​സി​ൽ ടി​ക്ക​റ്റ് ന​ല്കി​യ​ത് ടി​ക്ക​റ്റ് മെ​ഷീ​ൻ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു.​മെ​ഷീ​ൻ കേ​ടാ​വു​മ്പോ​ൾ ഉ​പ​യോ​ഗി​ക്കാ​നാ​ണ് മാ​നു​വ​ൽ ടി​ക്ക​റ്റ് റാ​ക്ക് ക​രു​തു​ന്ന​ത്. ഇ​ത് അ​വ​ഗ​ണി​ച്ചു കൊ​ണ്ടാ​ണ് ക​ണ്ട​ക്ട​റെ ശി​ക്ഷി​ച്ചി​രി​ക്കു​ന്ന​തെ​ന്നാ​ണ് ജീ​വ​ന​ക്കാ​രു​ടെ ആ​രോ​പ​ണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K