28 November, 2021 07:13:54 PM


ആഭരണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തിയ യുവാവ് സ്വര്‍ണ്ണം കവര്‍ന്നു



കോഴിക്കോട്: കൊടുവള്ളിയില്‍ ആഭരണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തിയ യുവാവ് സ്വര്‍ണ്ണം കവര്‍ന്നു. താഴേ കൊടുവള്ളിയില്‍ പ്രവര്‍ത്തിക്കുന്ന റൂബി ഗോള്‍ഡില്‍ നിന്നാണ് യുവാവ് അരപവന്‍ തൂക്കം വരുന്ന ബ്രേസ്‌ലെറ്റ് കവര്‍ന്നത്. ആഭരണങ്ങള്‍ പരിശോധിക്കുന്നതിനിടെ മോഷണം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സി സി ടി വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. വ്യാപാരിയോട് മറ്റൊരു മോഡല്‍ എടുക്കാന്‍ ആവശ്യപ്പെടുകയും ഈ സമയം കവര്‍ച്ച നടത്തുകയുമായിരുന്നു.

ഇതിനു ശേഷം മാതാവിനെയും കൂട്ടി വരാമെന്നും പറഞ്ഞ് യുവാവ് സ്ഥലം വിടുകയായിരുന്നു. ടീ ഷര്‍ട്ടും തൊപ്പിയും ധരിച്ചാണ് മോഷ്ടാവ് എത്തിയത്. സംഭവത്തിൽ കൊടുവള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപത്തെ കടകളിലെയും മറ്റും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് യുവാവ് പോകുന്ന റൂട്ട് മനസിലാക്കിയിട്ടുണ്ട്. എന്നാൽ ഇയാളെ തിരിച്ചറിയാൻ ഇതുവരെ സാധിച്ചിട്ടില്ലെന്നാണ് വിവരം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K