23 November, 2021 07:19:06 PM


ഏറ്റുമാനൂരിൽ ലോറിയിലിടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം



ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ ബൈക്ക് ലോറിയിലിച്ച് രണ്ട് പേർ മരിച്ചു. പാലാ റോഡിൽ കിസ്മത്ത് പടിയിൽ ഇന്ന് വൈകിട്ട് 6.10നായിരുന്നു അപകടം. ബൈക്കിൽ യാത്ര ചെയ്തിരുന്ന ഏറ്റുമാനൂർ വെട്ടിമുകൾ കമ്പനിമലയിൽ കുഞ്ഞുകുട്ടിയുടെ മകൻ പൾസർ കണ്ണൻ എന്ന അനിൽ (30), അനിലിന്‍റെ മാതൃസഹോദരി വെട്ടിമുകൾ കിഴത്തറ ജയന്‍റെ ഭാര്യ സിന്ധു (42) എന്നിവരാണ് മരിച്ചത്.


അനിലും സിന്ധുവും ബൈക്കിൽ ഏറ്റുമാനൂർ ഭാഗത്തേക്ക് വരികയായിരുന്നു. ലോറി ഏറ്റുമാനൂർ ഭാഗത്തുനിന്നും പാലാ ഭാഗത്തേക്ക് പോകുകയായിരുന്നു. മറികടന്ന മറ്റൊരു ബൈക്കിൽ ഇടിച്ചു ഇരുവരും ലോറിയുടെ അടിയിലേക്കു തെറിച്ചുവീണാണ് അപകടം. അവിവാഹിതനായ അനില്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്നുവെന്ന് ഏറ്റുമാനൂര്‍ പോലീസ് പറഞ്ഞു. അര്‍ത്ഥന, അര്‍ച്ചന എന്നിവരാണ് സിന്ധുവിന്‍റെ മക്കള്‍. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോര്‍ച്ചറിയിൽ. ഏറ്റുമാനൂർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 13.5K