23 November, 2021 02:24:55 PM


പാ​ള​ത്തി​ൽ സാ​ഹ​സി​ക വീ​ഡി​യോ ഷൂ​ട്ട്: ട്രയിൻ ഇടിച്ചു യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം



ഭോ​പ്പാ​ൽ: സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കാ​ൻ വേ​ണ്ടി ട്രെ​യി​ന്‍ ക​ട​ന്നു പോ​കു​മ്പോ​ള്‍ പാ​ള​ത്തോ​ട് ചേ​ര്‍​ന്ന് വീ​ഡി​യോ​ക്ക് പോ​സ് ചെ​യ്ത യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. മ​ധ്യ​പ്ര​ദേ​ശി​ലെ ഹോ​ഷ​ന്‍ ഗ​ബാ​ദ് ജി​ല്ല​യി​ലാ​ണ് സം​ഭ​വം. യു​വാ​വി​നെ ക​ണ്ട ട്രെ​യി​നി​ന്‍റെ ലോ​ക്കോ പൈ​ല​റ്റ് പ​ല​ത​വ​ണ ഹോ​ൺ മു​ഴ​ക്കി​യി​ട്ടും യു​വാ​വ് ഇ​ത് ശ്ര​ദ്ധി​ച്ചി​ല്ല.

ഇ​തോ​ടെ പാ​ള​ത്തോ​ട് ചേ​ർ​ന്ന് നി​ന്നി​രു​ന്ന യു​വാ​വി​നെ ട്രെ​യി​ന്‍ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ചു. സു​ഹൃ​ത്തു പ​ക​ർ​ത്തി​യ വി​ഡി​യോ​യി​ലും ഈ ​ദൃ​ശ്യ​ങ്ങ​ളു​ണ്ട്. ച​ര​ക്കു തീ​വ​ണ്ടി​ക്ക് മു​ന്നി​ൽ നി​ന്നാ​യി​രു​ന്നു ഈ ​അ​പ​ക​ടം. യു​വാ​വ് ത​ൽ​ക്ഷ​ണം മ​രി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ട്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വീ​ഡി​യോ വൈ​റ​ലാ​കു​ന്ന​തി​ന് വേ​ണ്ടി​യാ​യി​രു​ന്നു യു​വാ​വി​ന്‍റെ ശ്ര​മ​മെ​ന്ന് സു​ഹൃ​ത്തു​ക്കൾ പ​റ​ഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K