23 November, 2021 01:54:20 PM


ക​ണ്ണൂ​രി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ലോ​റി​ക്ക് തീ​പി​ടി​ച്ചു: ഡ്രൈ​വ​ർ പു​റ​ത്തേ​ക്ക് ചാ​ടി രക്ഷപെട്ടു



ക​ണ്ണൂ​ർ: ക​ണ്ണോ​ത്തും​ചാ​ലി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ലോ​റി​ക്ക് തീ​പി​ടി​ച്ചു. കോ​ഴി​ക്കോ​ട് നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് ഫാ​ൻ​സി സാ​ധ​ന​ങ്ങ​ൾ ക​യ​റ്റി​വ​രി​ക​യാ​യി​രു​ന്ന ക​ർ​ണാ​ട​ക ര​ജി​സ്ട്രേ​ഷ​ൻ ലോ​റി​ക്കാ​ണ് തീ​പി​ടി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​മു​ണ്ടാ​യി​ട്ടി​ല്ല. പു​ല​ർ​ച്ചെ 2.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഓ​ടി​കൊ​ണ്ടി​രു​ന്ന ലോ​റി​യു​ടെ മു​ൻ​ഭാ​ഗ​ത്ത് നി​ന്ന് തീ​പ​ട​രു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ വാ​ഹ​നം നി​ർ​ത്തി ഡ്രൈ​വ​ർ പു​റ​ത്തേ​ക്ക് ചാ​ടി. ലോ​റി ഭാ​ഗി​ക​മാ​യും സാ​ധ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും ന​ശി​ച്ചു. ക​ണ്ണൂ​രി​ൽ നി​ന്നു​ള്ള അ​ഗ്നി​ര​ക്ഷാ​സേ​ന​യും പോ​ലീ​സു​മെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​യി. ലോ​റി​യി​ലു​ണ്ടാ​യ ചൈ​നീ​സ് പ​ട​ക്ക​ങ്ങ​ൾ പൊ​ട്ടി​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് ഡ്രൈ​വ​റു​ടെ മൊ​ഴി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K