23 November, 2021 08:48:38 AM


അമ്മയുടെ നഗ്നചിത്രങ്ങള്‍ അയച്ചു കൊടുത്ത് മകളില്‍ നിന്ന് പണം ആവശ്യപ്പെട്ടയാള്‍ പിടിയില്‍



തിരുവല്ല: അമ്മയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി മകളില്‍ നിന്ന് പണം ആവശ്യപ്പെട്ടയാള്‍ പിടിയില്‍. റാന്നി സ്വദേശി സാജന്‍(52) ആണ് അറസ്റ്റിലായത്. തിരുവല്ലയ്ക്കടുത്ത് വാടകയ്ക്ക് താമസിക്കുന്ന മകളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായ സാജനും പരാതി നല്‍കിയ സ്ത്രീയുടെ അമ്മയും വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുംബൈയിലെ വാപിയില്‍ അടുത്തുള്ള വീടുകളിലാണ് താമസിച്ചിരുന്നത്. അന്ന് പകര്‍ത്തിയ ചിത്രങ്ങള്‍ ഉപയോഗിച്ചായിരുന്നു പ്രതി ഭീഷണിപ്പെടുത്തിയത്. പണം ആവശ്യപ്പെടുകയും നല്‍കിയില്ലെങ്കില്‍ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. ഇതേതുടര്‍ന്ന് മകള്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുകയും ചെയ്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കിയശേഷം റിമാന്‍ഡ് ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K