22 November, 2021 09:31:06 AM


സഞ്ജിത് വധം: മുണ്ടക്കയത്തെ ബേക്കറി ജീവനക്കാരൻ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ



പാലക്കാട്‌: ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നു പേർ അറസ്റ്റിൽ. ഇവര്‍ താമസിച്ച മുറിയില്‍ നിന്ന് അതീവരഹസ്യമായാണ് പോലീസ് ഇവരെ പിടികൂടിയത്. മുണ്ടക്കയത്തെ പ്രമുഖ ബേക്കറിയില്‍ ജോലി ചെയ്യുന്ന പാലക്കാട് സ്വദേശിയായ സുബൈര്‍, സുഹൃത്തുക്കളായ നെന്മാറ സ്വദേശികളായ സലാം, ഇസ്ഹാഖ് എന്നിവരാണ് പിടിയിലായത്.

നാലുമാസം മുന്‍പ് മുണ്ടക്കയത്തെത്തിയ സുബൈര്‍ ബി എസ് എൻ എൽ എക്സ്ചേഞ്ചിന് സമീപമുള്ള കെട്ടിടത്തിലായിരുന്നു താമസം. കൊലപാതകത്തില്‍ പങ്കുള്ള സുഹൃത്തുക്കള്‍ ഇവിടെയെത്തിയാണ് താമസിച്ചു വന്നത്. എന്നാല്‍ ഇത് ബേക്കറിയുടമയ്‌ക്കോ കെട്ടിട ഉടമയ്‌ക്കോ അറിയില്ലെന്നാണ് പോലീസ് പറയുന്നത്. പ്രത്യേക സംഘം പ്രാദേശിക പോലീസ് സ്റ്റേഷനില്‍ പോലും അറിയിക്കാതെയാണ് ഇവിടെയെത്തിയതും പ്രതികളെ പിടികൂടിയതും.

പ്രതികളെ പിടികൂടാത്തതില്‍ വലിയ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിലടക്കം ഉയരുന്നത്. ഭാര്യയുടെ കണ്മുന്നില്‍ വെച്ചാണ് സഞ്ജിത്തിനെ വെട്ടിക്കൊന്നത്. സംഭവത്തില്‍ ഭാര്യ ദൃക്‌സാക്ഷിയുമാണ്. കേസ് എന്‍ഐഎ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് കെ സുരേന്ദ്രന്‍ അമിത്ഷായെ കാണാനിരിക്കുമ്ബോഴാണ് പ്രതികളെ പിടികൂടുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K