21 November, 2021 03:55:12 PM


2016ൽ അവർ തന്‍റെ ശരീരത്തിൽ മുഴുവൻ മന്ത്രിച്ചു തുപ്പി - പി സി ജോർജ്




കോട്ടയം: 2016ലെ തിരഞ്ഞെടുപ്പിൽ മത്സരിക്കവേ മുസ്ലിങ്ങൾ തന്റെ ദേഹത്തു മുഴുവൻ മന്ത്രിച്ചു തുപ്പിയെന്നു മുൻ എം എൽ എ പി സി ജോർജ്. കുളി കഴിഞ്ഞാണ് പിന്നെ താന്‍ പുറത്തിറങ്ങിയതെന്നും പി.സി ജോര്‍ജ് ഒരു ചാനലിന് കൊടുത്ത അഭിമുഖത്തില്‍ പറയുന്നു. അതവരുടെ വിശ്വാസമാണ് അതിന് ഞാന്‍ നിന്നു കൊടുത്തു എന്നും പി.സി ജോര്‍ജ് പറഞ്ഞു. മറ്റൊരു സുഹൃത്ത് വീട്ടില്‍ വന്നപ്പോഴും ഇത് തന്നെ ചെയ്തുവെന്നും പി.സി ജോര്‍ജ് പറഞ്ഞു.

മാവുണ്ടാക്കി കുഴയ്ക്കുമ്പോഴും അവര്‍ മൂന്ന് തവണ തുപ്പും. അതാണ് നാം കഴിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ അരവണ വിഷയത്തില്‍ അത് ദേവസ്വം ബോര്‍ഡിന് അടി കൊടുക്കേണ്ടുന്ന പണിയാണെന്നും ദേവസ്വം ബോര്‍ഡിന്‍റെ അരവണ ഉപേക്ഷിക്കണമെന്നും പി.സി ജോര്‍ജ് ആരോപിച്ചു. പതിവു പോലെ വലിയൊരു വിവാദത്തിനാണ് ഇത്തവണയും പി.സി ജോര്‍ജ് തിരികൊളുത്തിയത്. ശബരിമലയില്‍ അരവണയ്ക്കായി എത്തിക്കുന്നത് ഹലാല്‍ ശര്‍ക്കരയാണ് എന്നത് തെളിഞ്ഞതിന് പിന്നാലെയാണ് പുതിയ പ്രശ്നങ്ങളുടെ തുടക്കം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K