19 November, 2021 05:13:00 PM


പെയിന്‍റിംഗ് തൊഴിലാളി ജീവനൊടുക്കിയത് 'ബ്ലേഡ്' സംഘത്തിന്‍റെ ഭീഷണിയെതുടര്‍ന്ന്



തൃശ്ശൂർ: വെറും അയ്യായിരം രൂപയുടെ വായ്പ തിരിച്ചടവിനുള്ള കൊള്ളപ്പലിശക്കാരുടെ ഭീഷണി സഹിക്കാനാകാതെ ഗൃഹനാഥൻ ജീവനൊടുക്കി. ഗുരുവായൂർ കോട്ടപ്പടിയിലാണ് നാടിനെ നടുക്കുന്ന സംഭവം. നവംബർ പന്ത്രണ്ടിനാണ് പെയിന്‍റിംഗ് തൊഴിലാളി രമേശ് ജീവനൊടുക്കിയത്. അയ്യായിരം രൂപയ്ക്ക് ദിവസം മുന്നൂറു രൂപ വീതം പലിശ നൽകിയിരുന്നു. ഇതുവരെ പതിനായിരത്തിലേറെ രൂപ അടച്ചു. എന്നിട്ടും ഭാര്യയെ അടക്കം പലിശക്കാർ ഭീഷണിപ്പെടുത്തിയപ്പോൾ ആണ് രമേശൻ ജീവനൊടുക്കിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K