19 November, 2021 01:29:24 PM


ചായക്കടവരുമാനം കൊണ്ട് ലോക സഞ്ചാരം നടത്തി ശ്രദ്ധേയനായ ഹോട്ടലുടമ അന്തരിച്ചു



കൊച്ചി: ചായക്കടയിലെ വരുമാനം കൊണ്ട് ലോക സഞ്ചാരം  നടത്തി ശ്രദ്ധേയനായ കൊച്ചിയിലെ ബാലാജി ഹോട്ടലുടമ കെ ആർ വിജയൻ അന്തരിച്ചു. 76 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടർന്ന് കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. എറണാകുളം ഗാന്ധിനഗറിൽ ശ്രീ ബാലാജി കോഫി ഹൗസ് എന്ന പേരിലായിരുന്നു കട ന‌ടത്തിയിരുന്നത്. 2007ല്‍ ഈജിപ്തിലേക്കായിരുന്നു കൊച്ചുപറമ്പില്‍ കെ ആര്‍ വിജയന്‍ എന്ന ബാലാജിയുടെ ആദ്യ വിദേശ യാത്ര. ഭാര്യയ്ക്കൊപ്പം ഇതിനോടകം മുപ്പതോളം രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.


ഹോട്ടലിൽ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് ഭാര്യ മോ​ഹനയ്ക്കൊപ്പം നടത്തിയ ലോക യാത്രകളാണ് വിജയനെ മലയാളികൾക്ക് സുപരിചിതനാക്കിയത്. ചായ കടയിലെ സമ്പാദ്യവും ചിട്ടി പിടിച്ചു കിട്ടിയ പണവും  ചിലപ്പോൾ കെഎസ്എഫ്ഇയിൽ നിന്നെടുത്ത വായ്പകളുമായി അവർ ലോക സഞ്ചാരത്തിനായി ഇറങ്ങുമായിരുന്നു. തിരികെ വന്നു ആ കടം വീട്ടാനായി അധ്വാനിക്കും. ആ കടം വീടി കഴിഞ്ഞാൽ പിന്നെ അടുത്ത യാത്രക്കുള്ള തയാറെടുപ്പുകളായിരിക്കും.


2008 ല്‍ ​ഭാ​ര്യ​ക്കൊ​പ്പം വി​ശു​ദ്ധ​നാ​ട്ടി​ലേ​ക്കാ​യി​രു​ന്നു ആ​ദ്യ വി​ദേ​ശ​യാ​ത്ര. കോ​വി​ഡി​നെ​തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ ര​ണ്ടു വ​ര്‍​ഷം ഒ​ഴി​ച്ചു​നി​ര്‍​ത്തി​യാ​ല്‍ എ​ല്ലാ വ​ര്‍​ഷ​വും കു​റ​ഞ്ഞ​ത് ര​ണ്ടു രാ​ജ്യ​ങ്ങ​ളെ​ങ്കി​ലും സ​ന്ദ​ര്‍​ശി​ക്കു​ക പ​തി​വാ​യി​രു​ന്നു. 26 രാ​ജ്യ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ച​തി​ല്‍ ഏ​റ്റ​വും മ​നോ​ഹ​രം ന്യൂ​സി​ല​ന്‍​ഡും സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡു​മാ​ണെ​ന്ന് വി​ജ​യ​ന്‍ നി​സം​ശ​യം പ​റ​യു​മാ​യി​രു​ന്നു. വി​ജ​യ​ന്‍റെ ശ്രീ​ബാ​ലാ​ജി കോ​ഫി ഹൗ​സി​ല്‍ പ​ല പ്ര​മു​ഖ​രും ചാ​യ കു​ടി​ക്കാ​നെ​ത്തി​യി​ട്ടു​ണ്ട്. മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സും ചാ​യ​ക്ക​ട സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K