19 November, 2021 08:48:27 AM


ആ​ളി​യാ​ർ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ അ​ട​ച്ചു; പു​ഴ​ക​ളി​ൽ ജ​ല​നി​ര​പ്പ് താ​ഴ്ന്നു​തു​ട​ങ്ങി



പാ​ല​ക്കാ​ട്: ആ​ളി​യാ​ർ അ​ണ​ക്കെ​ട്ടി​ലെ ഷ​ട്ട​റു​ക​ൾ ത​മി​ഴ്നാ​ട് അ​ട​ച്ചു. രാ​ത്രി 12.30ഓ​ടെ​യാ​ണ് ഷ​ട്ട​റു​ക​ൾ അ​ട​ച്ച​ത്. ഇ​തോ​ടെ പാ​ല​ക്കാ​ട്ടെ പു​ഴ​ക​ളി​ൽ ജ​ല​നി​ര​പ്പ് താ​ഴ്ന്നു തു​ട​ങ്ങി. ക​ഴി​ഞ്ഞ​ദി​വ​സം, ആ​ളി​യാ​ർ ഡാം ​തു​റ​ന്ന​തി​നെ തു​ട​ർ​ന്ന് അ​പ്ര​തീ​ക്ഷി​ത​മാ​യി പു​ഴ​ക​ളി​ൽ വെ​ള്ളം ഉ​യ​ർ​ന്ന​ത് ജ​ന​ങ്ങ​ളെ പ​രി​ഭ്രാ​ന്തി​യി​ലാ​ക്കി​യി​രു​ന്നു. പാ​ല​ക്കാ​ടു​ള്ള ചി​റ്റൂ​ർ​പ്പു​ഴ, യാ​ക്ക​ര​പ്പു​ഴ​ക​ളി​ലാ​ണ് കു​ത്തൊ​ഴു​ക്കു​ണ്ടാ​യ​ത്. ഇ​തി​നെ തു​ട​ർ​ന്ന് ഭാ​ര​ത​പ്പു​ഴ​യി​ലും വെ​ള്ളം ഉ​യ​ർ​ന്നു.

ആ​ളി​യാ​ര്‍ അ​ണ​ക്കെ​ട്ട് തു​റ​ക്കു​ന്ന​തി​ല്‍ ത​മി​ഴ്നാ​ട് മു​ന്ന​റി​യി​പ്പു ന​ല്‍​കി​യി​രു​ന്നെ​ന്നാ​ണ് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ പ്ര​തി​ക​രി​ച്ച​ത്. ക​ള​ക്ട​റേ​റ്റി​ലെ ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​നെ അ​റി​യി​ച്ചി​രു​ന്നു. ജ​ന​ങ്ങ​ൾ​ക്കും മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നെ​ന്നും മ​ന്ത്രി പ​റ​ഞ്ഞി​രു​ന്നു.


Share this News Now:
  • Google+
Like(s): 2.6K