17 November, 2021 01:29:32 PM


പാലായിൽ ഭൂമികുലുക്കം; പൂവരണിയിൽ ഭൂമിക്കടിയിൽ നിന്ന് വലിയ മുഴക്കം



പാലാ:  മീനച്ചിൽ താലൂക്കിലെ ഇടമറ്റം, ഭരണങ്ങാനം, പനയ്ക്കപ്പാലം എന്നിവടങ്ങളിൽ ഭൂമികുലുക്കം. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് ഭൂമിക്കടിയിൽ നിന്ന് മുഴക്കം കേട്ടതെന്ന് നാട്ടുകാർ പറഞ്ഞു. പൂവരണിയിൽ ഭൂമിക്കടിയിൽ നിന്ന് വലിയ മുഴക്കം കേട്ടെന്ന് വില്ലേജാഫിസർ സ്ഥിരീകരിച്ചിട്ടുണ്ട്. നാശനഷ്‌ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.8K