17 November, 2021 12:55:21 PM


എന്തു ചോദിച്ചാലും മുഖ്യമന്ത്രി പറയും ''എനക്കറിയില്ല''; - കെ സുധാകരൻ

മുഖ്യമന്ത്രി ജനങ്ങളുടെ ജീവന്‍ വെച്ച് പന്താടരുതെന്നും കെ സുധാകരൻ



തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പിണറായി വിജയന്‍ നടത്തുന്ന ഒളിച്ചുകളി അവസാനിപ്പിക്കണം എന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. മധ്യകേരളത്തിലെ ജനങ്ങളുടെ ജീവന്‍ വെച്ച് പന്താടരുത്. മരംമുറി വിഷയത്തില്‍ ഉരുണ്ടു കളിക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും കേരളത്തിന് അപമാനമാണ്. കോടതി വിധി തമിഴ്‌നാടിനനുകൂലമാക്കാവുന്ന വിധത്തില്‍ പിണറായി വിജയന്‍ നടത്തിയ പ്രസ്താവനകളില്‍ ദുരൂഹതയുണ്ടെന്നും സുധാകരന്‍ പറഞ്ഞു.


മുല്ലപ്പെരിയാറിലെ ജലനിരപ്പ് താഴ്ത്താനും ഒപ്പം പുതിയ ഡാമിന് വേണ്ടിയും കേരളം ആവശ്യമുയര്‍ത്തുമ്പോള്‍ ജലനിരപ്പ് 152 അടിയാക്കാനുള്ള തമിഴ്‌നാടിന്റെ ശ്രമങ്ങള്‍ക്ക് കുട പിടിക്കുന്ന സമീപനമാണ് പിണറായി വിജയന്‍ സ്വീകരിച്ചിരിക്കുന്നത്. വകുപ്പില്‍ നടന്നതൊന്നും താനറിഞ്ഞില്ല എന്ന് ആവര്‍ത്തിച്ചു പറയുന്ന വനംമന്ത്രിയെ വെച്ച് ആരാണ് പാവകളി നടത്തുന്നത് എന്തിനാണ് കേരളത്തിന് ഇങ്ങനൊരു മന്ത്രിഎന്തു ചോദിച്ചാലും ''എനക്കറിയില്ല'' എന്ന മറുപടിയുമായി എത്രനാള്‍ പിണറായി മുന്നോട്ട് പോകും മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് കിടക്കുന്ന ജില്ലകളിലെ എല്‍ ഡി എഫ് എം എല്‍ എ മാരുടെ മൗനവും വഞ്ചനാപരമാണെന്നും സുധാകരന്‍ ആരോപിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K