17 November, 2021 12:27:58 PM


ഓണ്‍ലൈന്‍ ഗെയിമില്‍ പണം പോയി ; വീട് വിട്ടിറങ്ങിയ 14 കാരന്‍ മരിച്ച നിലയില്‍



തൃശൂര്‍: ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ട മനോവിഷമത്തില്‍ വീട് വിട്ടിറങ്ങിയ  വിദ്യാര്‍ത്ഥി മരിച്ച നിലയില്‍, കൊരുമ്പിരി സ്വദേശി പോക്കര്‍പറമ്പില്‍ ഷാബിയുടെ മകന്‍ ആകാശ് ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ കുളത്തില്‍ നിന്നുമാണ് കുട്ടിയുടെ മൃതദേഹം ലഭിച്ചത്.കൂടല്‍മാണിക്യം കുട്ടന്‍കുളത്തിന് സമീപം കുട്ടിയുടെ സൈക്കിളും ചെരുപ്പും കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ തിരിച്ചലിലാണ് മൃതദേഹം കണ്ടെടുത്തത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K