16 November, 2021 12:22:27 PM


ബന്ധുവിന്‍റെ വിവാഹത്തിൽ പങ്കെടുക്കാൻ വിസമ്മതിച്ചതിന് ഭാര്യ ഭര്‍ത്താവിനെ കുത്തി



ഔറംഗാബാദ്: ബന്ധുവിന്റെ വിവാഹത്തിൽ തന്നോടൊപ്പം വരാന്‍ വിസമ്മതിച്ച ഭര്‍ത്താവിനെ ഭാര്യ കുത്തിപ്പരിക്കേൽപ്പിച്ചു. മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് സംഭവം. കുപിതയായ ഭാര്യ ഭര്‍ത്താവിന് നേരെ പാത്രം വലിച്ചെറിയുകയും അതിനു ശേഷം കത്തി കൊണ്ട് പരിക്കേല്‍പ്പിക്കുകയുമായിരുന്നു. സംഭവത്തിൽ മുകുന്ദ്വാദി പൊലീസ് യുവതിക്കെതിരെ കേസെടുത്തു. മുംബൈയിലെ ഒരു ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് താനും ഭാര്യയും തമ്മില്‍ നവംബര്‍ 12 ന് രൂക്ഷമായ തര്‍ക്കമുണ്ടായതായി 34 കാരനായ ഭർത്താവ് പോലീസിന് നൽകിയ മൊഴിയില്‍ പറയുന്നു.

ദമ്പതികള്‍ ചായ കുടിക്കവെ യുവതി ഭര്‍ത്താവിനോട് വിവാഹത്തെക്കുറിച്ച് പറഞ്ഞു. തനിക്ക് വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ അദ്ദേഹം അവളോട് തനിയെ പോകാന്‍ ആവശ്യപ്പെട്ടു. ഭര്‍ത്താവിന്റെ പ്രതികരണത്തില്‍ അസ്വസ്ഥയായ യുവതി ചായക്കപ്പ് അദ്ദേഹത്തിന്റെ നെറ്റിയിലേക്ക് വലിച്ചെറിയുകയായിരുന്നു. ദേഷ്യം അടക്കാനാവാതെ അടുക്കളയിൽ എത്തി കത്തിയെടുത്ത് ഭർത്താവിന്റെ കൈത്തണ്ടയില്‍ വെട്ടുകയായിരുന്നു എന്നും പൊലീസ് പറയുന്നു. 


Share this News Now:
  • Google+
Like(s): 5.5K