16 November, 2021 10:49:41 AM


കോട്ടയത്ത് മാധ്യമപ്രവർത്തകൻ വീടിനുള്ളില്‍ മരിച്ച നിലയിൽ



കോട്ടയം: കോട്ടയത്ത് മാധ്യമപ്രവർത്തകൻ വീടിനുള്ളില്‍ മരിച്ച നിലയിൽ. 24 ന്യൂസിലെ കോട്ടയം റിപ്പോർട്ടർ ദിൽജിത് ആണ് മരിച്ചത്. വൈക്കം തലയോലപ്പറമ്പ് ചെള്ളാശേരി ഗോപിയുടെയും അനിതയുടേയും മകനായി 1990 മാര്‍ച്ച് 21ന് ജനനം. തലയോലപ്പറമ്പ് ഗവണ്‍മെന്‍റ് സ്‌കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ഏറ്റുമാനൂരപ്പന്‍ കോളജില്‍ ബിരുദ പഠനം. കോട്ടയം പ്രസ്‌ക്ലബിലാണ് മാധ്യമപഠനം പൂര്‍ത്തിയാക്കിയത്. മംഗളത്തിലായിരുന്നു തുടക്കം. 2014 മുതല്‍ കൈരളി ടിവി റിപ്പോര്‍ട്ടറായി പ്രവര്‍ത്തിച്ച സി.ജി. ദില്‍ജിത്ത് 2018ലാണ് ട്വന്‍റിഫോറിലെത്തിയത്. ട്വന്‍റിഫോറിന്‍റെ തുടക്കം മുതല്‍ കോട്ടയം ബ്യൂറോയുടെ ചുമതല ദില്‍ജിത്തിനായിരുന്നു. ഭാര്യ: പ്രസീത, സഹോദരി: ദിവ്യ. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിൽ



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.8K