15 November, 2021 04:14:15 PM


മണ്ണിടിച്ചിലും വെള്ളക്കെട്ടും: മൂന്ന് ട്രയിനുകളുടെ സര്‍വ്വീസില്‍ നിയന്ത്രണം



തിരുവനന്തപുരം: കനത്ത മഴയെതുടര്‍ന്ന് ഇരണിയൽ - നാഗര്‍കോവില്‍ - കന്യാകുമാരി മേഖലയില്‍ ഉണ്ടായ വെള്ളക്കെട്ടും മണ്ണിടിച്ചിലും മൂലം പണികള്‍ നടക്കുന്നതിനാല്‍ രണ്ട് ട്രയിനുകള്‍ പൂര്‍ണ്ണമായും ഒരു ട്രയിന്‍‌ ഭാഗികമായും റദ്ദാക്കി.

കൊല്ലം ജംഗ്ഷന്‍ - തിരുവനന്തപുരം സെന്‍ട്രല്‍ എക്സ്പ്രസ് (നമ്പര്‍ 16425) ഇന്നും നാളെയും ഓടില്ല. 16ന് പുറപ്പെടേണ്ട തിരുവനന്തപുരം സെന്‍ട്രല്‍ - നാഗര്‍കോവില്‍ ജംഗ്ഷന്‍ എക്സപ്രസ് (നമ്പര്‍ 16435) ട്രയിനും റദ്ദാക്കി. ചെന്നൈയില്‍ നിന്നും ഇന്ന് പുറപ്പെടുന്ന ചെന്നൈ എഗ്മോര്‍ - ഗുരുവായൂര്‍ എക്സ്പ്രസ് (നമ്പര്‍ 16127)  തിരുനല്‍വേലി ജംഗ്ഷനില്‍ സര്‍വ്വീസ് അവസാനിപ്പിക്കും. തിരുനല്‍വേലി ജംഗ്ഷന്‍ മുതല്‍ ഗുരുവായൂര്‍ വരെയുള്ള സര്‍വ്വീസ് റദ്ദാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K