14 November, 2021 09:56:08 PM


'കോണ്ടം ടെസ്റ്റർ' ആയി രാകുൽ പ്രീത് സിംഗ്; ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി



മുംബൈ: റോണി സ്‌ക്രൂവാലയുടെ ആർഎസ്‌വിപി തങ്ങളുടെ പ്രോജക്റ്റ് പ്രഖ്യാപിച്ചതു മുതൽ രാകുൽ പ്രീത് സിംഗ് പ്രേക്ഷകർക്കിടയിൽ വലിയ ആകാംക്ഷ ജനിപ്പിച്ചിരിക്കുകയാണ്. ഛത്രിവാലി എന്ന് പേരിട്ടിരിക്കുന്ന സോഷ്യൽ ഫാമിലി എന്‍റർടെയ്‌നർ ചിത്രത്തിൽ രാകുൽ കോണ്ടം ടെസ്റ്ററുടെ വേഷമാണ് അവതരിപ്പിക്കുന്നത്. ഈയിടെ ലഖ്‌നൗവിൽ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു.

'ഞങ്ങളുടെ സിനിമ ഒരു സോഷ്യൽ ഫാമിലി എന്‍റർടെയ്‌നറാണ്. ഇത് കോണ്ടം ഉപയോഗത്തെ സാധൂകരിക്കാൻ ലക്ഷ്യമിടുന്നു, ചിത്രം തിയേറ്ററുകളിൽ എത്തുമ്പോൾ ഞങ്ങൾക്ക് ആവേശമുണ്ട്. താൻ അവതരിപ്പിക്കുന്ന ഓരോ റോളിലും രാകുൽ പുതുമ കൊണ്ടുവരുന്നു. ഇതുപോലുള്ള സെൻസിറ്റീവ്, ചിന്തോദ്ദീപകമായ വിഷയത്തിൽ, പ്രേക്ഷകർ തീർച്ചയായും ഹാസ്യത്തിന്‍റെ മേമ്പൊടിയോടു കൂടി ആസ്വദിക്കും.' - രാകുലിന്‍റെ കഥാപാത്രത്തെക്കുറിച്ച് സംവിധായകൻ തേജസ് ദിയോസ്‌കർ പറയുന്നു. 

ജോലിക്ക് വേണ്ടിയുള്ള ആഗ്രഹത്തോടെ, ചെറിയ പട്ടണമായ കർണാലിലെ കെമിസ്ട്രി ബിരുദധാരിയായ ഒരു യുവതി ഒരു കോണ്ടം ടെസ്റ്ററായി മാറുന്ന കഥയാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. 'ഇത് തികച്ചും രസകരമായ ഒരു വിഷയമാണ്. എന്‍റെ കഥാപാത്രത്തിന്‍റെ യാത്ര ആരംഭിക്കുന്നതിൽ ഞാൻ വളരെ ത്രില്ലിലാണ്. ചില പ്രശ്നങ്ങൾ ലഘുവായ രീതിയിൽ എടുത്തുപറയേണ്ടത് പ്രധാനമാണ്, അത് എന്നെ വളരെ ആവേശഭരിതയാക്കി.' തന്‍റെ ആവേശം പങ്കുവെച്ചുകൊണ്ട് രാകുൽ പ്രീത് സിംഗ് മനസ് തുറന്നു. സമൂഹത്തില്‍ വഴിത്തിരിവാകുന്ന വിഷയങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന രീതിയാണ് ഛത്രിവാലിയുടെ നിർമ്മാതാക്കൾ പിന്തുടരുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K